Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നഗരസഭ കത്ത് വിവാദം: ഡി.ആർ അനില്‍ രാജി വെക്കും; സമരം താല്‍ക്കാലികമായി പിന്‍വലിച്ചു

നഗരസഭ കത്ത് വിവാദം: ഡി.ആർ അനില്‍ രാജി വെക്കും; സമരം താല്‍ക്കാലികമായി പിന്‍വലിച്ചു
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്കു മുന്നിൽ യുഡിഎഫും ബിജെപിയും കഴിഞ്ഞ 55 ദിവസമായി നടത്തിവന്ന സമരം താല്‍ക്കാലികമായി പിൻവലിച്ചു. മന്ത്രിമാരായ എം.ബി രാജേഷും വി. ശിവൻ കുട്ടിയും സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. മേയർക്ക് പുറമേ നിയമന കത്ത് എഴുതിയ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിൽ ചെയർമാൻ സ്ഥാനം രാജിവെക്കും. പുറത്തുവന്ന കത്ത് താനാണ് എഴുതിയതെന്ന് നേരെത്തെ അനിൽ സമ്മതിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനിലിനോട് രാജി വെക്കാൻ സർക്കാർ നിർദേശിച്ചത്. ഇതുൾപ്പെടെ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് പാലോട് രവി പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in