Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണായക രേഖകള്‍ ഇഡിക്ക് കൈമാറി; വീണയെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണായക രേഖകള്‍ ഇഡിക്ക് കൈമാറി; വീണയെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 നിര്‍ണായക രേഖകള്‍ ഇഡിക്ക് കൈമാറി. കൊച്ചിയിലെ കമ്പനികാര്യ കോടതിയാണ് ഇഡിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് രേഖകള്‍ വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്.

രേഖകള്‍ കൈമാറുന്നതിനെതിരെ സിഎംആര്‍എല്‍ കോടതിയില്‍ ശക്തമായ എതിര്‍പ്പുന്നയിച്ചെങ്കിലും കോടതി ഈ തടസ്സവാദങ്ങളെല്ലാം തള്ളുകയായിരുന്നു. ഉത്തരവ് വന്നിട്ടും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭിക്കാന്‍ വൈകിയത് ഇഡി അന്വേഷണത്തെ നേരിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രേഖകള്‍ പൂര്‍ണ്ണമായി ലഭ്യമായത് അന്വേഷണസംഘത്തിന് വലിയ കരുത്താകും.

ഈ മാസം 29-ന്, വീണയെ രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ഇഡി വിളിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ ചോദ്യംചെയ്യലില്‍ വീണ നല്‍കിയ മൊഴികളില്‍ പല പൊരുത്തക്കേടുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എസ്എഫ്‌ഐഒയില്‍ നിന്ന് പുതുതായി ലഭിച്ച ഡിജിറ്റല്‍ തെളിവുകളും രേഖകളും മുന്നില്‍വെച്ചാകും തിങ്കളാഴ്ച ഇഡി വീണയെ വിശദമായി ചോദ്യം ചെയ്യുക.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in