Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജോസ് കെ മാണി കാട്ടിയത് കടുത്ത വഞ്ചന: എം.എം ഹസൻ

ജോസ് കെ മാണി കാട്ടിയത് കടുത്ത വഞ്ചന: എം.എം ഹസൻ
തിരുവനന്തപുരം:ജോസ്.കെ മാണി കാട്ടിയത് കടുത്ത വഞ്ചനയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. മാണി സാറിനെ യു.ഡി.എഫിലേക്ക് മടക്കി കൊണ്ടുവരാനാണ് കടുത്ത എതിർപ്പ് അവഗണിച്ചും രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. യു ഡി എഫിനെ വഞ്ചിച്ചാണ് ജോസ് കെ മാണി എൽ.ഡി.എഫിലേക്ക് പോകുന്നത്. മാണി സാറിൻ്റെ ആത്മാവ് അദ്ദേഹത്തിന് മാപ്പ് നൽകില്ലെന്നും ഹസൻ പറഞ്ഞു. ജോസ്.കെ മാണി മാത്രം എം.പി സ്ഥാനം രാജി വെച്ചാൽ പോര. കോട്ടയം എം.പിയായ തോമസ് ചാഴികാടനും യു.ഡി.എഫ് വഴി നേടിയ എല്ലാ സ്ഥാനവും ധാർമ്മികത ഉണ്ടെങ്കിൽ രാജിവെയ്ക്കണം. ജോസ്.കെ മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണ് ഇടതുപക്ഷവുമായി രഹസ്യ ബന്ധം ഉറപ്പിച്ച ശേഷമായിരുന്നു യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്ന നാടകം കളിച്ചതെന്നും ഹസൻ പറഞ്ഞു. എൻ.സി.പി വരാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ യു ഡി എഫ് ചർച്ച ചെയ്യും. യുഡിഎഫിൻ്റെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/345835243168528[/embed]

Related articles

See all
Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Save your stories

Sign in