Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് മില്‍മ പാലിന് വീണ്ടും വില കൂട്ടി; അറിഞ്ഞില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി

സംസ്ഥാനത്ത് മില്‍മ പാലിന് വീണ്ടും വില കൂട്ടി; അറിഞ്ഞില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി
  തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വീണ്ടും വിലകൂടി. പച്ച, മഞ്ഞ നിറങ്ങളിലെ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. ഇതോടെ 29 രൂപയായിരുന്ന മില്‍മ റിച്ച് പാലിന്‍റെ വില 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് പാൽ വില കവറൊന്നിന് 24 ല്‍ നിന്ന് 25 രൂപയായി കൂടും. പുതിയ വില നാളെ മുതല്‍ പ്രാബല്യത്തിൽ വരും. എന്നാൽ താൻ അറിയാതെയാണ് മിൽമ പാൽ വില വർധിപ്പിച്ചതെന്നും പാൽ വില കൂട്ടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സമീപകാലത്തുണ്ടായ വൻപാൽ വില വർധനവിന് പിന്നാലെ വീണ്ടും പാൽ വില കൂട്ടുകയാണ് മിൽമ. പച്ച, മഞ്ഞ നിറങ്ങളിലെ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. ഇതോടെ 29 രൂപയായിരുന്ന മില്‍മ റിച്ച് പാലിന്‍റെ വില 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് പാൽ വില കവറൊന്നിന് 24 ല്‍ നിന്ന് 25 രൂപയായി വർധിക്കും. പുതിയ വില നാളെ മുതല്‍ പ്രാബല്യത്തിൽ വരും. എന്നാൽ ക്ഷീര വികസന വകുപ്പ് മന്ത്രി പോലും അറിയാതെയാണ് മിൽമ പാൽവില വീണ്ടും വർധിപ്പിച്ചത്. സമസ്ത മേഖലയിലും വിലക്കയറ്റം സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിലാണ് മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in