Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആന്റോയുടെ മൊഴിയിൽ ഇനി മറുപടി പറയേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഒ. ജെ. ജനീഷ്

ആന്റോയുടെ മൊഴിയിൽ ഇനി മറുപടി പറയേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഒ. ജെ. ജനീഷ്

വയനാട്: മെസ്സി ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ആന്റോ അഗസ്റ്റിൻ നൽകിയിരിക്കുന്ന മൊഴി മുൻ സർക്കാരിനെതിരെയുള്ളതാണെന്ന് മന്ത്രി ഒ. ജെ. ജനീഷ് ആരോപിച്ചു. അതിനാൽ നിലവിലെ മൊഴിയുടെ കാര്യത്തിൽ കൃത്യമായ മറുപടി നൽകേണ്ടത് പ്രതിപക്ഷമാണ്. ആന്റോ അഗസ്റ്റിനെതിരെ പരിശോധനകൾ നടന്നപ്പോൾ അദ്ദേഹത്തെ പ്രതിരോധിക്കാൻ ഓടിയെത്തിയത് പ്രതിപക്ഷ നേതാക്കളാണ്. ഈ വിഷയത്തിൽ ആരോപണത്തിന്റെ പന്ത് അവസാനം തങ്ങളുടെ കോർട്ടിൽ തന്നെ വന്നുനിൽക്കുമെന്ന് ഭയന്നാണ് പ്രതിപക്ഷം ഇത്തരം പ്രതിരോധങ്ങൾ തീർത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഈ വൻ കരാറിന് പിന്നിൽ മുൻ സർക്കാരിന്റെ താല്പര്യം കൂടി ഉണ്ടായിരുന്നുവെന്ന് ആന്റോ വ്യക്തമായി പറയുന്നുണ്ട്. ഈ മൊഴി തള്ളണോ അതോ കൊള്ളണോ എന്ന് പറയേണ്ടത് പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാനും, സർക്കാർ അറിയാതെ ഒരു സ്വകാര്യ സ്ഥാപനത്തിന് സ്പോൺസറാകാനും എങ്ങനെ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. സ്റ്റേഡിയത്തിൽ ലൈറ്റിംഗ് അറേഞ്ച്മെന്റ്സ് നടത്തിയ കമ്പനിക്ക് പോലും പണം നൽകിയിട്ടില്ലെന്നും, പണം എവിടെയാണ് നിക്ഷേപിച്ചതെന്നോ എത്ര ചെലവായെന്നോ ഉള്ള കാര്യങ്ങളിൽ ഒരു വ്യക്തതയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള സർവകലാശാലയുടെ നീക്കത്തെ സർക്കാർ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സിൻഡിക്കേറ്റ് അംഗങ്ങൾ പോലും അറിയാതെയാണ് സർവകലാശാല ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. പുറത്തുവന്ന കരട് രേഖ സിൻഡിക്കേറ്റ് തീരുമാനങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. വിദ്യാർത്ഥി രാഷ്ട്രീയം തെറ്റായ ഒന്നാണെന്ന് വിശ്വസിക്കുന്നില്ലെന്നും സർവകലാശാലയുടെ ഈ നീക്കത്തിനെതിരെ സർക്കാർ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in