Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അവസാന വിസിലും മുഴങ്ങി; മെസ്സി ഇനി അര്‍ജന്റീനയുടെ ചരിത്രം

രണ്ടാം പകുതിയിലാണ് അര്‍ജന്റീനയുടെ ഗോള്‍വേട്ട ആരംഭിച്ചത്. 48-ാം മിനിറ്റില്‍ മെസ്സിയെടുത്ത മനോഹരമായ കോര്‍ണര്‍ കിക്ക് ഉഗ്രന്‍ ഷോട്ടിലൂടെ വലയിലാക്കി നിക്കോളാസ് ഒട്ട

അവസാന വിസിലും മുഴങ്ങി; മെസ്സി ഇനി അര്‍ജന്റീനയുടെ ചരിത്രം

ബ്യൂണസ് ഐറിസ്: ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയൊ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്‍ ഒടുക്കം ആ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അവസാനിച്ചത് വെറുമൊരു 90 മിനിറ്റ് മത്സരമായിരുന്നില്ല; ഫുട്‌ബോള്‍ ചരിത്രത്തിലെ പ്രഭാവപൂര്‍ണ്ണമായ ഒരു യുഗം തന്നെയായിരുന്നു. നീലയും വെള്ളയും ചാലിച്ച അര്‍ജന്റീന കുപ്പായത്തില്‍ ഇനിയില്ലെന്ന യാഥാര്‍ഥ്യത്തില്‍ ആ പത്താം നമ്പറുകാരന്‍ വികാരനിര്‍ഭരനായി. വിടവാങ്ങല്‍ മത്സരത്തിലും ഒരു ഗോളും അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ച് അവിസ്മരണീയമായ വിജയത്തോടെയാണ് ലയണല്‍ മെസ്സി കളംവിട്ടത്.

മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലേക്ക് ടീം എത്തിയപ്പോള്‍ മുതല്‍ വൈകാരിക രംഗങ്ങള്‍ക്കാണ് ബ്യൂണസ് ഐറിസ് സാക്ഷ്യം വഹിച്ചത്. തെരുവുകളിലുടനീളം മെസ്സിയുടെ ജേഴ്സി ധരിച്ചും കൊടിതോരണങ്ങള്‍ ഏന്തിയും പതിനായിരക്കണക്കിന് ആരാധകര്‍ തടിച്ചുകൂടി. തങ്ങളുടെ പ്രിയ നായകനെ അവസാനമായി കാണാനെത്തിയ ജനക്കൂട്ടത്തിന്റെ സ്‌നേഹാദരങ്ങള്‍ക്ക് മുന്നില്‍ ബസ്സിലിരുന്ന് മെസ്സി കണ്ണീരണിയുന്നുണ്ടായിരുന്നു. മൈതാനത്തെ വാം-അപ്പിലും, ദേശീയ ഗാനം ആലപിക്കുമ്പോഴും മെസ്സിയും പരിശീലകന്‍ ലയണല്‍ സ്‌കലോണിയും കരച്ചിലടക്കാന്‍ പാടുപെട്ടു. മെസ്സിയുടെ ഭീമാകാരമായ ജേഴ്സി സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചാണ് ആരാധകര്‍ ആദരമര്‍പ്പിച്ചത്.

മത്സരം തുടങ്ങിയത് മുതല്‍ അര്‍ജന്റീന ആക്രമിച്ചു കളിച്ചു. ഏഴാം മിനിറ്റില്‍ മെസ്സിയുടെ ഒരു ഷോട്ട് ബെനിന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. മെസ്സിയോടുള്ള ആദരസൂചകമായി പത്താം മിനിറ്റില്‍ മത്സരം മിനിറ്റുകളോളം നിര്‍ത്തിവെച്ചു; മെസ്സി എതിര്‍താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കി ആരാധകരെ അഭിവാദ്യം ചെയ്തു. 20, 26, 33 മിനിറ്റുകളില്‍ മെസ്സിക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലാണ് അര്‍ജന്റീനയുടെ ഗോള്‍വേട്ട ആരംഭിച്ചത്. 48-ാം മിനിറ്റില്‍ മെസ്സിയെടുത്ത മനോഹരമായ കോര്‍ണര്‍ കിക്ക് ഉഗ്രന്‍ ഷോട്ടിലൂടെ വലയിലാക്കി നിക്കോളാസ് ഒട്ടാമെന്‍ഡി അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. തുടര്‍ന്ന് വലതുവിങ്ങില്‍ നിന്ന് മെസ്സി നല്‍കിയ കൃത്യതയുള്ള പാസ് സ്വീകരിച്ച് തകര്‍പ്പന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ നിക്കോ പാസ് രണ്ടാമത്തെ ഗോളും നേടി.

71-ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന ആ ചരിത്ര നിമിഷമെത്തി. അര്‍ജന്റൈന്‍ താരത്തെ ബെനിന്‍ താരം ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി എടുത്തത് മെസ്സിയായിരുന്നു. ഗോളിയെ കാഴ്ചക്കാരനാക്കി വെടിച്ചില്ല് പോലൊരു ഷോട്ടിലൂടെ മെസ്സി പന്ത് വലയിലെത്തിച്ചതോടെ സ്റ്റേഡിയം ആനന്ദലബ്ധിയില്‍ ആറാടി. അവസാന നിമിഷങ്ങളിലും മിന്നും പ്രകടനം പുറത്തെടുത്ത മെസ്സി, ഫൈനല്‍ വിസിലടിച്ചതോടെ ആരാധകരുടെ വികാരനിര്‍ഭരമായ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി അന്താരാഷ്ട്ര ഫുട്‌ബോളിന്റെ പടിയിറങ്ങി.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in