Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന്; പരിശോധിക്കുന്നത് 9 പ്രധാന വിഷയങ്ങള്

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന്; പരിശോധിക്കുന്നത് 9 പ്രധാന വിഷയങ്ങള്

തിരുവനന്തപുരം: ലയണല്‍ മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ചേരും. ഓരോ ഉദ്യോഗസ്ഥരും അന്വേഷിക്കേണ്ട കൃത്യമായ ചുമതലകള്‍ യോഗത്തില്‍ തീരുമാനിക്കും. കേസിന്റെ തുടരന്വേഷണത്തിന് ആവശ്യമായ പ്രധാന വിവരങ്ങള്‍ ലഭ്യമാക്കാന്‍ അന്വേഷണ സംഘം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കും. സ്‌പോണ്‍സറായി ആര്‍.ബി.സിയെ തിരഞ്ഞെടുത്തതും കായികമന്ത്രി അബ്ദുറഹ്‌മാന്റെ സ്‌പെയിന്‍ സന്ദര്‍ശനവും ഉള്‍പ്പെടെ ഒന്‍പത് പ്രധാന വിഷയങ്ങളാണ് അന്വേഷണ സംഘത്തിന്റെ പ്രഥമ പരിഗണനയിലുള്ളത്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്‌പോണ്‍സറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച പ്രക്രിയയും, ഗോട്ട്ആഡ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും സംഘം വിശദമായി പരിശോധിക്കും. ഇത്തരം വഴിവിട്ട ഇടപാടുകള്‍ വഴി ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവിഹിത സാമ്പത്തിക നേട്ടങ്ങളോ സര്‍ക്കാരിനും പൊതു സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക നഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പദ്ധതിക്കായി ലഭിച്ച ഫണ്ടിന്റെയും സ്‌പോണ്‍സര്‍ഷിപ്പ് തുകകളുടെയും ഉറവിടവും ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

ഇതിനുപുറമേ, പൊതുസ്വത്തുക്കളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും സ്വകാര്യ കമ്പനിക്ക് വിട്ടുനല്‍കാന്‍ ഉത്തരവിറക്കിയ പശ്ചാത്തലവും യോഗം വിലയിരുത്തും. വിദേശ സന്ദര്‍ശനങ്ങള്‍, കൈമാറിയ ഉറപ്പുകള്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA), ഫുട്‌ബോള്‍ ഓസ്‌ട്രേലിയ എന്നിവയുമായി സര്‍ക്കാരിന്റെ സ്വാധീനമുപയോഗിച്ച് സ്വകാര്യ കമ്പനി എങ്ങനെ കരാറുകളില്‍ ഏര്‍പ്പെട്ടു എന്നതും എസ്.ഐ.ടി അന്വേഷിക്കും.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി വിട്ടുനല്‍കിയതും അതിനുണ്ടായ ചെലവുകളും പരിശോധനയ്ക്ക് വിധേയമാക്കും. അഴിമതി നിരോധന നിയമപ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥരോ പൊതുപ്രവര്‍ത്തകരോ സ്വകാര്യ വ്യക്തികളോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തി നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in