Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വിദേശയാത്രയിലും വിശദമായ മൊഴിയെടുത്തു

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വിദേശയാത്രയിലും വിശദമായ മൊഴിയെടുത്തു

മലപ്പുറം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. മലപ്പുറത്ത് വെച്ച് മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എസ്.ഐ.ടി വിവരങ്ങള്‍ തേടി. കായിക വകുപ്പിനെ ഔദ്യോഗികമായി അറിയിക്കാതെ നടത്തിയ നീക്കങ്ങളെക്കുറിച്ചും അന്വേഷണ സംഘം വിശദമായി അന്വേഷിക്കുന്നുണ്ട്.

2024-ല്‍ അര്‍ജന്റീന ടീമിനെ ക്ഷണിക്കുന്നതിനായി നടത്തിയ സ്‌പെയിന്‍ യാത്രയ്ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13 ലക്ഷത്തിലധികം രൂപ ചെലവിട്ടതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ യാത്ര, സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പ്, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെക്കുറിച്ചാണ് എസ്.ഐ.ടി പ്രധാനമായും മൊഴിയെടുത്തത്. യാതൊരുവിധ ടെന്‍ഡര്‍ നടപടികളുമില്ലാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്‌പോണ്‍സറായി തെരഞ്ഞെടുത്തതില്‍ വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായെന്ന വെളിപ്പെടുത്തലുകളും അന്വേഷണ പരിധിയിലുണ്ട്. കേസിന്റെ ഭാഗമായി മുന്‍ മന്ത്രിയുടെ മുന്‍ വ്യക്തിഗത സ്റ്റാഫില്‍ നിന്നും സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിനില്‍ നിന്നും എസ്.ഐ.ടി നേരത്തെ മൊഴിയെടുത്തിരുന്നു


Related articles

See all
Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Save your stories

Sign in