Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

തിരൂർ: സ്പായുടെ മറവിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും രാസലഹരി നൽകി പീഡിപ്പിക്കുകയും പെൺവാണിഭം നടത്തുകയും ചെയ്തുവന്ന യുവാവിനെ തിരൂർ പോലീസ് പിടികൂടി. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തിവന്നിരുന്ന വെട്ടം വെട്ടത്തുകാവ് സ്വദേശി കാട്ടിപറമ്പിൽ ശരത് പ്രസാദ് (29) ആണ് പിടിയിലായത്. തിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെയും കോളേജ് വിദ്യാർത്ഥിനികളെയും പ്രണയം നടിച്ച് വശീകരിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച ശേഷമാണ് ഇയാൾ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നത്. ഇവർക്ക് രാസലഹരി നൽകി മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു ഇയാളുടെ രീതി. പീഡനത്തിനിരയാകുന്നവരുടെ നഗ്നവീഡിയോകൾ പകർത്തി, അത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിരുന്നു.

ബാംഗ്ലൂർ, തമിഴ്‌നാട്, തൃച്ചി, നാഗ്പൂർ എന്നിവിടങ്ങളിലെ വിവിധ സ്പാകളിൽ ജോലി ചെയ്തിട്ടുള്ള പരിചയം മുതലെടുത്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. വശീകരിക്കുന്ന സ്ത്രീകളെ ആഡംബര കാറുകളിൽ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയി രാസലഹരി നൽകി സമ്പന്നർക്ക് കാഴ്ചവെക്കുന്ന ശീലവും ഇയാൾക്കുണ്ടായിരുന്നു. പീഡനത്തിനിരയായ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ മടിക്കുകയാണ്.

തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ മിഥുൻ, അനുഷ, ഇക്ബാൽ, നസീർ തിരൂർക്കാട്, എസ്‌സിപിഒമാരായ അരുൺ ചോലക്കൽ, ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു


Related articles

See all
Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Popular News

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in