Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മെല്‍കൗ പോണ്ടിച്ചേരി' ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന്; ചിത്രത്തില്‍ വമ്പന്‍ താരനിര

'മെല്‍കൗ പോണ്ടിച്ചേരി' ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന്; ചിത്രത്തില്‍ വമ്പന്‍ താരനിര

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന 'മെല്‍കൗ പോണ്ടിച്ചേരി'യുടെ ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ചിങ്ങം ഒന്ന് പ്രമാണിച്ച് പുറത്ത് വിടും. ഓഗസ്റ്റ് 17 ന് രാവിലെ 10 മണിക്കാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യുക. അരുണ്‍ ഗോപി എക്‌സൈറ്റ്‌മെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപിയും ജസ്റ്റിന്‍ ആന്‍ഡ് മാത്യു എന്റര്‍റ്റെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിഖില്‍ മോഹന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സുനന്ദ ഫിലിപ്പ് ജസ്റ്റിന്‍, സൗമ്യ ജോണ്‍ അരുണ്‍.

നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയന്‍ ആണ്. ചിത്രം അധികം വൈകാതെ തന്നെ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫണ്‍ ത്രില്ലിംഗ് റൈഡ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദി പ്ലോട്ട് പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗര്‍ ദാസ്, ആര്‍ട്ട് - അജി കുട്ടിയാണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍, മേക്കപ്പ് - ശ്വേതിന്‍ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെല്‍വി ജെ, സാന്ദ്ര ജസ്റ്റിന്‍, അസോസിയേറ്റ് ഡയറക്ടര്‍ - അരുണ്‍ലാല്‍ കരുണാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് - രാംനാഥ് മാഥൂര്‍, ഡിസൈന്‍സ് - ഇല്ലുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ് സുന്ദരന്‍, പിആര്‍ഒ - ശബരി

Related articles

See all
Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

'വാരണാസി ടീമിന്റെ സ്വന്തം കുംഭ'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

Save your stories

Sign in