Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മേഘാലയയില്‍ കല്‍ക്കരി ഖനിയില്‍ അപകടം: 16 തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

മേഘാലയയില്‍ കല്‍ക്കരി ഖനിയില്‍ അപകടം: 16 തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുണ്ടായ ഖനി അപകടത്തില്‍ 16 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമായത്. നിരവധി തൊഴിലാളികള്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ ഒരാള്‍ ബീഹാറിലെ കതിഗര ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ബന്ധുക്കളെ അറിയിക്കാനുമുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കി. സ്‌ഫോടനം നടന്ന സമയത്ത് എത്രപേര്‍ ഖനിക്കുള്ളില്‍ ഉണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ മേഘാലയ പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുര്‍ഘടമായ സാഹചര്യമായതിനാല്‍ വളരെ ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മേഘാലയയിലെ കല്‍ക്കരി ഖനികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന അനധികൃത ഖനനം മുന്‍പും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും നല്‍കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in