Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മാസപ്പടിയിൽ നടന്നത് വൻ അഴിമതി, കോടതിക്ക് ബോധ്യപ്പെട്ടു'; സിബിഐ വന്നാൽ പിണറായി പ്രതിയാകുമെന്ന് മാത്യു കുഴൽനാടൻ

'മാസപ്പടിയിൽ നടന്നത് വൻ അഴിമതി, കോടതിക്ക് ബോധ്യപ്പെട്ടു'; സിബിഐ വന്നാൽ പിണറായി പ്രതിയാകുമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിന് പിന്നിൽ നടന്നത് വൻ അഴിമതിയാണെന്നും ഇക്കാര്യങ്ങൾ ഇപ്പോൾ കോടതിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. കേസിൽ കൃത്യമായ ഒരു വിജിലൻസ് അന്വേഷണമോ അതല്ലെങ്കിൽ സിബിഐ അന്വേഷണമോ ഉണ്ടായാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുമെന്നത് ഉറപ്പാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.

ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ രംഗത്തെത്തിയത്. മുൻപ് ഇതേ വിഷയത്തിൽ വിജിലൻസിന് മുന്നിൽ കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താൻ തങ്ങൾക്ക് സാധിച്ചിരുന്നില്ലെന്നും എന്നാൽ നിയമപോരാട്ടത്തിലൂടെ കേസിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കേസ് അന്വേഷണം കൂടുതൽ ശക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in