Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറം കോട്ടയ്ക്കലില്‍ വന്‍ തീപിടിത്തം: രണ്ട് കടകള്‍ കത്തിനശിച്ചു; കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി

മലപ്പുറം കോട്ടയ്ക്കലില്‍ വന്‍ തീപിടിത്തം: രണ്ട് കടകള്‍ കത്തിനശിച്ചു; കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30-ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. സാധനങ്ങള്‍ വിലക്കുറവില്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. താത്കാലികമായി നിര്‍മ്മിച്ച കടയായതിനാല്‍ ഫ്‌ലെക്‌സുകളും മറ്റ് കത്തുന്ന വസ്തുക്കളും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഇത് തീ ആളിക്കത്തുന്നതിനും അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതിനും കാരണമായി. തീ സമീപത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും അതിവേഗം വ്യാപിച്ചു. മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള തീവ്ര ശ്രമമാണ് ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. തീപിടിത്തത്തിനിടെ കടയില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് സ്വദേശികളായ രിഫായി (26), നൗഫല്‍ (26), സുനൈഫ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനവും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in