കൊച്ചി: സ്‌റ്റൈലിഷ് ലുക്കിലൂടെ എപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പതിവുപോലെ യുവാക്കളെപ്പോലും അമ്പരപ്പിക്കുന്ന മേക്കോവറിലാണ് താരം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫ് ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഓറഞ്ച് ഷര്‍ട്ടും മാച്ചിംഗ് ഷൂസും ധരിച്ച് അതീവ സുന്ദരനായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം 'വാട്ട് നെക്സ്റ്റ്...?' (What Next...?) എന്ന ചോദ്യവും ആന്റോ ജോസഫ് കുറിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടന്‍ തന്റെ 75-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ പുറത്തുവന്ന ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരും ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടിയുടെ രണ്ട് പുതിയ ചിത്രങ്ങളുടെ വന്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' എന്ന തമിഴ്ചിത്രത്തിന്റെ വിവരങ്ങള്‍ക്കൊപ്പം, നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ ആക്ഷന്‍ ചിത്രത്തിന്റെ അപ്ഡേറ്റും ഉടനുണ്ടാകും. നിതീഷ് സഹദേവ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും തിങ്കളാഴ്ച പുലര്‍ച്ചെ 12.01-ന് പുറത്തുവിടുമെന്ന് നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി അറിയിച്ചിട്ടുണ്ട്.
'വാട്ട് നെക്സ്റ്റ്...?'; ഓറഞ്ച് ഷര്‍ട്ടില്‍ തിളങ്ങി മെഗാസ്റ്റാര്‍; മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്