Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ; ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ; ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ
ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നാളെ ചീഫ് ജസ്റ്റിസിനെ കാണാന്‍ പോവുകയാണെന്നും ഇതിനായി താനും രാഹുല്‍ ഗാന്ധിയും കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നാളെ വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയില്‍ കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. ആ സമയത്ത് രാജ്യത്തെ നിലവിലെ സാഹചര്യം അദ്ദേഹത്തെ ധരിപ്പിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തുടനീളം വലിയ തോതില്‍ അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. ഇതിനെതിരെ ഞങ്ങള്‍ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങളുടെ സമരത്തെ സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കണ്ടതെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഏകദേശം 32,000 പോലീസ് ഉദ്യോഗസ്ഥരെയും 7,500 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയുമാണ് അന്ന് വിന്യവിച്ചിരുന്നത്. റോഡുകള്‍ തടസ്സപ്പെടുത്തി, ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തി, വിമാനത്താവളത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ വിച്ഛേദിച്ചു. ഇന്ത്യയില്‍ ജനാധിപത്യം സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in