കൊച്ചി: ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്' ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ മലയാള ചലച്ചിത്രം 'റോട്ടൻ സൊസൈറ്റി' അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 150-ലധികം അവാർഡുകളാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്.പ്രമുഖ അമേരിക്കൻ ഒടിടി വിതരണ കമ്പനിയായ 'പി ഓ വി ഹൊറർ' വഴി ജൂലായ് 19 ന് ചിത്രം ഔദ്യോഗികമായി ആഗോള റിലീസ് ചെയ്യും. സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്. എസ്. ജിഷ്‌ണുദേവ് ആണ്.
വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടി സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ് കുമാർ, ജിനു സെലിൻ, അഭിഷേക് ശ്രീകുമാർ, ആറ്റുകാൽ രമേശ്, ശിവപ്രസാദ് ജി, സുരേഷ്കുമാർ, ശിവൻ പുന്നക്കാട്, ചാല കുമാർ, അനിൽകുമാർ, അമൃത് സുനിൽ, ജയചന്ദ്രൻ തലയൽ, ഷാജി ബാലരാമപുരം, വിപിൻ സിദ്ധാർത്ഥ്, വിപിൻ ശ്രീഹരി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ശ്രീവിഷ്ണു ജെ സൗണ്ട് ഡിസൈനും, ഷാബു സൗണ്ട് എഫക്ട്സും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പിആർഓ അജയ് തുണ്ടത്തിൽ ആണ്.