Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഹാരാഷ്ട്രാ ഉപതെരഞ്ഞെടുപ്പ് : നാഗ്പൂർ പിടിച്ചെടുത്ത് കോൺഗ്രസ് ; മഹാവികാസ് അഘാഡി സഖ്യത്തിന് നേട്ടം ; ബിജെപിക്ക് തിരിച്ചടി

മഹാരാഷ്ട്രാ ഉപതെരഞ്ഞെടുപ്പ് : നാഗ്പൂർ പിടിച്ചെടുത്ത് കോൺഗ്രസ് ; മഹാവികാസ് അഘാഡി സഖ്യത്തിന് നേട്ടം ; ബിജെപിക്ക് തിരിച്ചടി
മുംബൈ : മഹാരാഷ്ട്രയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തി കേന്ദ്രമായ നാഗ്പുർ കോണ്‍ഗ്രസ്  പിടിച്ചെടുത്തു. നാഗ്പുരിലെ 16 ജില്ലാ പരിഷത്ത്‌ സീറ്റുകളില്‍ ഒമ്പതിലും കോണ്‍ഗ്രസ് ജയിച്ചു. ബിജെപിക്ക്‌ മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്‍സിപിക്കും മറ്റുള്ളവര്‍ക്കും രണ്ട് വീതം സീറ്റുകളില്‍ വിജയിക്കാനായി. നാഗ്പുര്‍ പഞ്ചായത്ത് സമിതിയിലെ തെരഞ്ഞെടുപ്പ് നടന്ന 31 സീറ്റുകളില്‍ 21 ലും കോണ്‍ഗ്രസിന് ജയിക്കാനായി. ബിജെപി അഞ്ചിടത്ത് ജയിച്ചു. എന്‍സിപിക്ക് ഒരു സീറ്റും കിട്ടി. ഭരണകക്ഷിയായ മഹാവികാസ് അഘാഡി സഖ്യത്തിന് നേട്ടം. 85 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും 144 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 85 ജില്ലാ പരിഷത്ത് സീറ്റുകളില്‍ മഹാവികാസ് അഘാഡി സഖ്യത്തിലെ പാര്‍ട്ടികളായ കോണ്‍ഗ്രസ് 17, എന്‍സിപി 17, ശിവസേന 12 എന്നിങ്ങനെ സീറ്റുകളിലാണ് ജയിച്ചത്. ബിജെപിക്ക് 23 സീറ്റില്‍ ജയിക്കാനായി. 16 ഇടങ്ങളില്‍ മറ്റുള്ളവരാണ് ജയിച്ചത്. 144 പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 35 ഇടങ്ങളില്‍ ജയിച്ചിട്ടുണ്ട്. ശിവസേന 22 സീറ്റിലും എന്‍സിപി 16 സീറ്റുകളിലും ജയിച്ചു. ബിജെപി 33 സീറ്റുകളാണ് നേടിയത്.      

Related articles

See all
Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

'ആര്‍എസ്എസിന് ഭരണഘടനാവിരുദ്ധ സമീപനം, താൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ'; രൂക്ഷ വിമർശനവുമായി...

Popular News

'രാമന്റെ പേര് പറഞ്ഞ് പാവങ്ങളുടെ കൂലി കവരുന്നു'; തൊഴിലുറപ്പ് പദ്ധതിയുടെ മാറ്റം ഗ്രാമീണ ഇന്ത...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Save your stories

Sign in