Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മയ്യഴിയുടെ കഥാകാരന് 84; എം. മുകുന്ദന് ഇന്ന് പിറന്നാൾ

മയ്യഴിയുടെ കഥാകാരന് 84; എം. മുകുന്ദന് ഇന്ന് പിറന്നാൾ

കണ്ണൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ മണിയമ്പത്ത് മുകുന്ദൻ എന്ന എം. മുകുന്ദന് വ്യാഴാഴ്ച 84-ാം പിറന്നാൾ. മയ്യഴിയെന്ന കുഞ്ഞുദേശത്തിന്റെ ജീവിതവും മനുഷ്യരും ചരിത്രവും ലോകമെമ്പാടുമുള്ള വായനാസമൂഹത്തിന്റെ ഹൃദയതാളങ്ങളുമായി ചേർത്തുവച്ച എഴുത്തുകാരനാണ് മുകുന്ദൻ.

എഴുത്തുകാരനും കുടുംബവും ഇപ്പോൾ യാത്രയിലായതിനാൽ പിറന്നാളിനോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും ഒരുക്കിയിട്ടില്ല. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ തുടങ്ങി ‘എയ്ഞ്ചൽ മേരിയിലേക്ക് നൂറുദിവസത്തിൽ’ എത്തിനിൽക്കുന്നതാണ് എം. മുകുന്ദന്റെ സുദീർഘമായ സാഹിത്യജീവിതം.

രചനയിലും ആവിഷ്കാരത്തിലും കാലത്തിന്റെ നവീന ഭാവുകത്വത്തെ ഏറ്റുവാങ്ങുകയും പലപ്പോഴും കാലത്തിന് മുന്നേ സഞ്ചരിക്കുകയും ചെയ്ത എഴുത്തുകാരനാണ് മുകുന്ദൻ. നാട്ടുഭാഷയുടെ തനിമ, പ്രമേയങ്ങളിലെ പുതുമ, ദർശനത്തിന്റെ മൗലികത, വായനാസുഖം എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കിയത്.

മയ്യഴിയുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തെ സാഹിത്യത്തിൽ അടയാളപ്പെടുത്തിയ മുകുന്ദന്റെ കൃതികൾ മലയാള സാഹിത്യത്തിലെ വേറിട്ട അധ്യായമാണ്. കഥകളും നോവലുകളും ഉൾപ്പെടെ നിരവധി ശ്രദ്ധേയ കൃതികളിലൂടെ അദ്ദേഹം മലയാള വായനയുടെ ഭാവുകത്വത്തെ തന്നെ സ്വാധീനിച്ചു.

മൂന്ന് വർഷക്കാലം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായും എം. മുകുന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീജ. മക്കൾ: പ്രീതിഷ്, ഭാവന.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Save your stories

Sign in