Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് പഴങ്കഥ; ടി20യില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായി ലുവാന്‍-ഡ്രി പ്രിട്ടോറിയസ്

ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് പഴങ്കഥ; ടി20യില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായി ലുവാന്‍-ഡ്രി പ്രിട്ടോറിയസ്

ടി20 ക്രിക്കറ്റില്‍ എക്കാലത്തെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലുവാന്‍-ഡ്രി പ്രിട്ടോറിയസ്. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സിഎസ്എ (CSA) ടി20 ചാലഞ്ചിലാണ് പ്രിട്ടോറിയസിന്റെ ചരിത്രനേട്ടം. ടൈറ്റന്‍സിന് വേണ്ടി പുറത്താകാതെ 188 റണ്‍സ് അടിച്ചുകൂട്ടിയ താരം, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ 175 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.

നൈറ്റ്സിനെതിരെ നടന്ന മത്സരത്തില്‍ ടൈറ്റന്‍സിന്റെ ഓപ്പണറായാണ് പ്രിട്ടോറിയസ് ക്രീസിലെത്തിയത്. ആദ്യ രണ്ട് ഓവറുകളില്‍ ടീം കേവലം 15 റണ്‍സ് മാത്രമെടുത്ത് പതുക്കെയാണ് തുടങ്ങിയതെങ്കിലും മൂന്നാം ഓവര്‍ മുതല്‍ പ്രിട്ടോറിയസ് കടന്നാക്രമണം ആരംഭിച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ടൈറ്റന്‍സ് 88 റണ്‍സിലെത്തിയിരുന്നു; അതില്‍ 76 റണ്‍സും പ്രിട്ടോറിയസിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. ആറാം ഓവറില്‍ മാത്രം 24 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഏഴാം ഓവറില്‍ ടീം സ്‌കോര്‍ നൂറ് കടത്തിയ താരം ഒന്‍പതാം ഓവറില്‍ തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 24 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച പ്രിട്ടോറിയസ് അടുത്ത 50 റണ്‍സ് അടിച്ചുകൂട്ടാന്‍ എടുത്തത് വെറും 16 പന്തുകള്‍ മാത്രമാണ്. അങ്ങനെ 40 പന്തില്‍ താരം തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചു. സെഞ്ച്വറിക്ക് ശേഷവും നൈറ്റ്സ് ബൗളര്‍മാരെ കടന്നാക്രമിച്ച പ്രിട്ടോറിയസ് 16-ാം ഓവറില്‍ ടീമിനെ 200 കടത്തി. നിര്‍ദിഷ്ട 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് ടൈറ്റന്‍സ് അടിച്ചുകൂട്ടിയത്. 79 പന്തില്‍ 15 ഫോറുകളും 13 സിക്‌സറുകളും അടക്കം 188 റണ്‍സോടെ പ്രിട്ടോറിയസ് പുറത്താകാതെ നിന്നു.

2013-ലെ ഐപിഎല്ലില്‍ പുനെ വാരിയേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ക്രിസ് ഗെയ്ല്‍ കുറിച്ച 66 പന്തില്‍ 175* റണ്‍സെന്ന റെക്കോര്‍ഡാണ് ഇതോടെ വഴിമാറിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായി ഗെയ്ലിന്റെ 175 റണ്‍സ് ഇപ്പോഴും നിലനില്‍ക്കുന്നു.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in