Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പഞ്ചാബിലെ ലൗലി സർവകലാശാല ക്യാമ്പസിൽ ആക്രമണം അഴിച്ചുവിട്ട് വിദ്യാർഥികൾ; വാഹനങ്ങൾക്ക് തീയിട്ടു, ക്യാമ്പസ് അടിച്ച് തകർത്തു, വൻ സുരക്ഷയൊരുക്കി പോലീസ്

പഞ്ചാബിലെ ലൗലി സർവകലാശാല ക്യാമ്പസിൽ ആക്രമണം അഴിച്ചുവിട്ട് വിദ്യാർഥികൾ; വാഹനങ്ങൾക്ക് തീയിട്ടു, ക്യാമ്പസ് അടിച്ച് തകർത്തു, വൻ സുരക്ഷയൊരുക്കി പോലീസ്

ചണ്ഡീഗഢ്: പഞ്ചാബിലെ ലൗലി പ്രഫഷണൽ യൂനിവേഴ്സിറ്റിയിൽ പുലർച്ചെ ആക്രമണം അഴിച്ചുവിട്ട് വിദ്യാർഥികൾ. പുറത്തുനിന്നുള്ള ഒരാൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. എന്നാൽ, വിദ്യാർഥിനി പീഡനത്തിന് ഇരയായിട്ടില്ലെന്നും വ്യാജവാർത്തയാണ് പ്രചരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.  അതേസമയം വിദ്യാർഥികൾ ക്യാമ്പസിലെ വസ്തുവകകളും ജനൽച്ചില്ലുകളും പൂച്ചട്ടികളും തകർക്കുകയും ചില കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തു.

സർവകലാശാലാ സുരക്ഷാ ജീവനക്കാർക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം സാഹചര്യം വഷളായതോടെ, ഗേറ്റുകൾ തകർത്ത് പുറത്തുകടന്ന വിദ്യാർഥികൾ പുലർച്ചെ നാലുമണിയോടെ ജലന്ധർ-ഫഗ്വാര ദേശീയപാത ഉപരോധിച്ചു. കപൂർത്തല എസ്.എസ്.പി ഗൗരവ് തൂറയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി. നിലവിൽ പീഡനം സാധൂകരിക്കുന്ന തെളിവുകളോ പരാതികളോ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പോലീസ്, വിദ്യാർഥികളുമായി ചർച്ച നടത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

‘ഒരു വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന സ്ഥിരീകരിക്കാത്ത സംഭവത്തെക്കുറിച്ചുള്ള ഒരു വ്യാജ സന്ദേശമാണ് ലൗലി പ്രഫഷണൽ യൂനിവേഴ്സിറ്റി അധികൃതർക്കെതിരെ വിദ്യാർഥികളിൽ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതുവരെയും ഈ സംഭവത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടുമില്ല. വിദ്യാർഥികൾ യൂനിവേഴ്സിറ്റിയുടെ സ്വത്തുക്കൾക്ക് വലിയ നാശനഷ്ടം വരുത്തിയിട്ടുണ്ട്. അവർ ഇപ്പോൾ ദേശീയ പാത ഉപരോധിച്ചിരിക്കുകയാണ്. ഞാൻ സ്ഥലത്തുണ്ട്. ഞങ്ങൾ വിദ്യാർഥികളോട് സംസാരിക്കാനും അവരെ ശാന്തരാക്കാനും ശ്രമിക്കുന്നുണ്ട്. സാഹചര്യം നിയന്ത്രണവിധേയമായി തുടങ്ങി. കാര്യങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -എസ്.എസ്.പി ഗൗരവ് തൂറ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in