Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോകേഷ് കനകരാജിന്റെ നായക അരങ്ങേറ്റം; 'ഡിസി' ഓഗസ്റ്റ് 7ന്, കേരളത്തിൽ വമ്പൻ റിലീസുമായി ഗോകുലം മൂവീസ്

ലോകേഷ് കനകരാജിന്റെ നായക അരങ്ങേറ്റം; 'ഡിസി' ഓഗസ്റ്റ് 7ന്, കേരളത്തിൽ വമ്പൻ റിലീസുമായി ഗോകുലം മൂവീസ്


സംവിധായകനായി തമിഴ് സിനിമയിൽ ശ്രദ്ധേയ സ്ഥാനമുറപ്പിച്ച ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഡിസി' (DC) ഓഗസ്റ്റ് 7ന് ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് കേരള-കർണാടക വിതരണ പങ്കാളികളാണ്.

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാമിക ഗബ്ബിയാണ് നായിക. ഗ്യാങ്‌സ്റ്റർ ഡ്രാമയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. ചന്ദ്ര എന്ന കഥാപാത്രത്തെ വാമിക അവതരിപ്പിക്കുമ്പോൾ, സഞ്ജന കൃഷ്ണമൂർത്തിയും പ്രധാന വേഷത്തിലെത്തുന്നു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. 15 ഗാനങ്ങൾ ഉൾപ്പെടുന്ന ചിത്രത്തിന്റെ മ്യൂസിക് ആൽബം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രത്യേകിച്ച് 'രാഗ ഓഫ് റിവഞ്ച്' (Raga of Revenge) എന്ന ട്രാക്ക് ആഗോളതലത്തിൽ വലിയ ജനപ്രീതി നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.

വയലൻസിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടിയിരുന്നു. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'ഡിസി'യ്ക്കുണ്ട്.

ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ നിർവഹിച്ചിരിക്കുന്നു. സംഭാഷണം അരുൺ മാതേശ്വരനും ഫ്രാങ്ക്ലിൻ ജേക്കബും ചേർന്നാണ് ഒരുക്കിയത്. ഛായാഗ്രഹണം മുകേഷ് ജി, എഡിറ്റിംഗ് ജി.കെ. പ്രസന്ന, കലാസംവിധാനം കണ്ണൻ എസ്, ആക്ഷൻ രംഗങ്ങൾ പി.സി. സ്റ്റണ്ട്സ്, സംഗീതം അനിരുദ്ധ് രവിചന്ദർ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ലോകേഷ് കനകരാജിന്റെ ആദ്യ നായകവേഷവും അരുൺ മാതേശ്വരന്റെ സ്റ്റൈലിഷ് മേക്കിംഗും ഒന്നിക്കുന്ന 'ഡിസി', ഓഗസ്റ്റ് റിലീസുകളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.




Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in