Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അന്തിമഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിലും പഞ്ചാബിലും അക്രമസംഭവങ്ങള്‍; ഒരാള്‍ കൊല്ലപ്പെട്ടു

അന്തിമഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിലും പഞ്ചാബിലും അക്രമസംഭവങ്ങള്‍; ഒരാള്‍ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിലും പഞ്ചാബിലും അങ്ങിങ്ങ് അക്രമ സംഭവങ്ങള്‍. ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിംഗ് ബൂത്തിന് നേരെ ബോംബേറുണ്ടായി. കൊല്‍ക്കത്തയിലും ബോംബ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ബാസിര്‍ഹട്ടില്‍ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി രംഗത്തെത്തി. ബി.ജെ.പി സ്ഥാനാർഥി സായന്തൻ ബസുവാണ് ആരോപണം ഉയർത്തിയത്. ബര്‍സാത്തില്‍ പോളിംഗ് ബൂത്തുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബിൽ ഖാദൂർ സാഹിബ് മണ്ഡലത്തിലുണ്ടായ അക്രമത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ കോൺഗ്രസ് പ്രവർത്തകന്‍ സംഘർഷത്തിൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അകാലിദളാണ് ആക്രമണത്തിന് പിന്നിലെന്ന്  അക്രമസംഭവങ്ങളെ തുടര്‍ന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ബിഹാറിലെ പട്നാസാഹിബ് ലോക്സഭാ മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി. ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തിലുമായി 59 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അക്രമ സംഭവങ്ങള്‍ക്കിടയിലും താരതമ്യേന മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in