Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബുസാൻ ചലച്ചിത്രമേളയിലേക്ക് ലിയോ തദ്ദേവൂസിന്റെ ‘ചെവിട്ടോർമ്മ’; ‘വിൻഡോ ടു ഏഷ്യൻ സിനിമ’ വിഭാഗത്തിൽ പ്രദർശനം

ബുസാൻ ചലച്ചിത്രമേളയിലേക്ക് ലിയോ തദ്ദേവൂസിന്റെ ‘ചെവിട്ടോർമ്മ’; ‘വിൻഡോ ടു ഏഷ്യൻ സിനിമ’ വിഭാഗത്തിൽ പ്രദർശനം

'പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ എന്നീ ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന മേളയിൽ ‘വിൻഡോ ടു ഏഷ്യൻ സിനിമ’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.

ലോകത്തിലെ പ്രമുഖ ചലച്ചിത്രമേളകളിലൊന്നായ ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്കുള്ള തിരഞ്ഞെടുപ്പ് ചിത്രത്തിന് വലിയ നേട്ടമാണ്. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓസ്‌ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ് നിർമിച്ചിരിക്കുന്നത്.

ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവിയും സാജൻ ബാലനും ചേർന്നാണ് ചിത്രം നിർമിച്ചത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കഴിയുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി, അവരെ എല്ലാ കെട്ടുപാടുകളിൽനിന്നും മോചിപ്പിച്ച് സമാധാനപൂർണമായ മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം.

എൻ.എഫ്.ഡി.സി കോ-പ്രൊഡക്ഷൻ മാർക്കറ്റ്, കാൻസ് കോ-പ്രൊഡക്ഷൻ ഡേ, എൻ.എഫ്.ഡി.സി വർക്കിങ് പ്രോഗ്രസ് ലാബ് എന്നിവിടങ്ങളിലും ചിത്രം നേരത്തെ പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – സ്വരൂപ് ശോഭ ശങ്കർ; പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ; മേക്കപ്പ് – റൊണക്സ് സേവ്യർ; സൗണ്ട് ഡിസൈൻ – രാജേഷ് ശശീന്ദ്രൻ; മിക്സിങ് – തപസ് നായക്; കളറിസ്റ്റ് – റോബർട്ട് ലാങ്; കലാസംവിധാനം – റോസ്മി അനുമോദ്; വസ്ത്രാലങ്കാരം – രഞ്ജിനി മേരി റെജി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – നോബിൻ കുര്യൻ; പി.ആർ.ഒ – ശബരി.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Save your stories

Sign in