Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചക്കയില്‍ വിരിഞ്ഞ ലാലേട്ടന്‍; പ്രിയ താരത്തിന് വേറിട്ട പിറന്നാള്‍ സമ്മാനമൊരുക്കി ഡാവിഞ്ചി സുരേഷ്

ചക്കയില്‍ വിരിഞ്ഞ ലാലേട്ടന്‍; പ്രിയ താരത്തിന് വേറിട്ട പിറന്നാള്‍ സമ്മാനമൊരുക്കി ഡാവിഞ്ചി സുരേഷ്
മലയാളത്തിന്റെ ലാലേട്ടന് ഇന്ന് 65-ാം പിറന്നാള്‍. പ്രിയ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് വേറിട്ടൊരു സമ്മാനമൊരുക്കിയിരിക്കുകയാണ് ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്. ചക്ക ഉപയോഗിച്ച് കൊണ്ടുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് സുരേഷ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ലോകത്ത് ആദ്യമായാണ് ചക്ക ഉപയോഗിച്ച് ഒരു ചിത്രമൊരുക്കുന്നതെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു. 65-ാം പിറന്നാള്‍ ആയതിനാല്‍തന്നെ 65 ഇനം പ്ലാവുകളുള്ള തോട്ടത്തിന് മധ്യത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു, ചക്കമടല്‍, ചക്കപ്പോള തുടങ്ങി ചക്കയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് സുരേഷ് മോഹന്‍ലാലിന്റെ മുഖം വരച്ചിരിക്കുന്നത്. ഇരുപതോളം ചക്കകളാണ് ഇതിനായി ഉപയോഗിച്ചത്. തൃശൂര്‍ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്റെ ആയൂര്‍ ജാക്ക് ഫാമില്‍ എട്ടടി വലിപ്പത്തിലാണ് ഡാവിഞ്ചി സുരേഷ് ഈ വിയ്മയം തീര്‍ത്തത്. ചക്കയില്‍ വിരിഞ്ഞ ലാലേട്ടന്‍ ഇതിനോടകം വൈറനായി കഴിഞ്ഞു. നിരവധി മോഹന്‍ ലാല്‍ ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in