Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പ്: പരാതി അതീവ ഗുരുതരം; അടിയന്തര അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കിയതായി കെഎസ് ശബരീനാഥൻ

ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പ്: പരാതി അതീവ ഗുരുതരം; അടിയന്തര അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കിയതായി കെഎസ് ശബരീനാഥൻ

വാഴോട്ടുകോണം കൗണ്‍സിലറും കാപ്പ കേസ് പ്രതിയായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുഗതന്റെ കൗണ്‍സില്‍ അറ്റന്റന്‍സ് രജിസ്റ്ററിലെ ഒപ്പ് വ്യാജമാണെന്നുള്ള പരാതി അതീവ ഗൗരവമുള്ളതാണെന്ന് കെഎസ് ശബരീനാഥന്‍. കാപ്പ കേസില്‍ സുഗതന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 2026 ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 എന്നീ തീയതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലാണ് വ്യാജ ഒപ്പ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് ഉയര്‍ന്ന പരാതി അതീവ ഗുരുതരമാണെന്ന് ശബരീനാഥന്‍ ചൂണ്ടിക്കാട്ടി.

2026 ജൂണ്‍ 29-ന് നടന്ന കോര്‍പ്പറേഷന്‍ യോഗത്തില്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിച്ചുകൊണ്ടിരിക്കെ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയനും മറ്റ് ചില ബി.ജെ.പി കൗണ്‍സിലര്‍മാരും ആക്രോശിച്ചുകൊണ്ട് എത്തിയതായും തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതായും പോസ്റ്റില്‍ പറയുന്നു. ബലാത്കാരമായി മിനിറ്റ്‌സ് ബുക്ക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചത് സുഗതന്റെ കള്ള ഒപ്പ് സംരക്ഷിക്കുന്നതിന് വേണ്ടിയാണോ എന്ന് ഇപ്പോള്‍ ബലമായി സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയങ്ങളില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് ആഭ്യന്തര വകുപ്പില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in