Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു
തിരുവനന്തപുരം : കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജി. ജാതി വിവേചനവും, വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും സ്വീകരിച്ച ഡയറക്ടർക്കെതിരെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. കഴിഞ്ഞ 2022 ഡിസംബർ 5 മുതലാണ് ഡയറക്ടർക്കെതിരെ വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയത്. ഡയറക്ടർ ശങ്കർ മോഹൻ തൽസ്ഥാനത്തുനിന്ന് രാജിവെക്കണം എന്നായിരുന്നു വിദ്യാർത്ഥികൾ സമരത്തിൽ ആവശ്യപ്പെട്ടത്. ഒടുവിൽ ഇന്ന് ഉച്ചയോടെ ശങ്കർ മോഹന്‍ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെക്കുകയായിരുന്നു. അതേസമയം രാജികത്ത് ചെയർമാൻ നൽകിയെന്ന് ശങ്കർ മോഹൻ അറിയിച്ചു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നും ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in