Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി കോഴിക്കോട് ജില്ല

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി കോഴിക്കോട് ജില്ല
മൂന്ന് ദിവസമായി തൃശൂർ കുന്നംകുളത്ത് നടന്ന 53-ആമത് സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. പാലക്കാടിനാണ് രണ്ടാം സ്ഥാനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് ജില്ല കിരീടം ഉറപ്പിച്ചത്. 1374 പോയിന്റുകൾ നേടി 20 ഒന്നാം റാങ്കുകളും കരസ്ഥമാക്കിയാണ് കോഴിക്കോട് , നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ജില്ലയെ മറികടന്നത്. 1374 പോയിന്‍റുകൾ പാലക്കാട് ജില്ലയ്ക്കും ലഭിച്ചുവെങ്കിലും ഒന്നാം റാങ്ക് 19 ൽ ഒതുങ്ങി. ഇതോടെ കോഴിക്കോട് കിരീടം നേടുകയായിരുന്നു. 1366 പോയിന്‍റ് നേടിയ കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 16 ഒന്നാം റാങ്ക് കണ്ണൂരിന് ലഭിച്ചു. സംസ്ഥാന തലത്തിൽ മികച്ച സ്‌കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് 141 പോയിന്റു നേടിയ പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസിനാണ്. രണ്ടാമത്തെ മികച്ച സ്‌കൂളായി വയനാട് ദ്വാരക എസ് എച്ച് എച്ച് എസ് എസ് സ്‌കൂളും മൂന്നാമത്തെ മികച്ച സ്‌കൂളായി കോഴിക്കോട് മേമുണ്ട സ്‌കൂളും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള പുരസ്‌കാരം കുന്ദംകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ സമ്മാനിച്ചു. കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. https://youtu.be/CYjS9M70h8A

Related articles

See all
Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Save your stories

Sign in