Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ച് കേന്ദ്രസർക്കാർ നടത്തുന്ന വോട്ടുകച്ചവടത്തിനും തെറ്റായ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധമുയർത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിൽ വെച്ചായിരുന്നു ഈ പ്രതിഷേധ സംഭവങ്ങൾ അരങ്ങേറിയത്.

കുണ്ടറയിൽ നടക്കുന്ന പൊതുചടങ്ങിൽ പങ്കെടുക്കാനായി ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്നു അമിത് ഷാ. ഇതിനിടെ ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരക്ഷാവലയം ഭേദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് കരിങ്കൊടി കാണിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

പ്രതിഷേധം കനത്തതോടെ സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് ആശ്രാമം മൈതാന പരിസരത്ത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഉടനടി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in