Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊച്ചി മോഡല്‍ ഇന്ദിരാ കാന്റീന്‍ ഇനി കൊല്ലത്തും; 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം

കൊച്ചി മോഡല്‍ ഇന്ദിരാ കാന്റീന്‍ ഇനി കൊല്ലത്തും; 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം

കൊല്ലം: കൊച്ചി നഗരസഭയുടെ മാതൃകയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്ന 'ഇന്ദിരാ കാന്റീന്‍' പദ്ധതി കൊല്ലം കോര്‍പ്പറേഷനിലും ആരംഭിക്കുന്നു. കൊല്ലം നഗരത്തില്‍ രണ്ട് മാസത്തിനകം പദ്ധതിക്ക് തുടക്കമാകും. പ്രതിദിനം 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും, ഉച്ചയ്ക്ക് 20 രൂപയ്ക്ക് ഊണും, രാത്രി 10 രൂപയ്ക്ക് അത്താഴവും നല്‍കാനാണ് നിര്‍ദ്ദേശം. പ്രഭാതഭക്ഷണമായി ഇഡ്ഡലിയോ ദോശയോ കറിയും, ഉച്ചയ്ക്ക് ചോറും രണ്ട് കൂട്ടം കറികളും തോരനും അച്ചാറും, രാത്രി ചപ്പാത്തിയും കറിയുമാണ് മെനുവില്‍ ഉള്‍പ്പെടുത്തുക. കൂടാതെ, ഭക്ഷണം പാഴ്സലായി വാങ്ങാനും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. അന്തിമ നിരക്കും മെനുവും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കും.

പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞുകിടക്കുന്ന നാല് കടമുറികളിലാണ് കാന്റീന്‍ സജ്ജമാക്കുന്നത്. ഇന്റീരിയര്‍, പാചക ഉപകരണങ്ങള്‍, ഡൈനിംഗ് ഏരിയ, ശൗചാലയങ്ങള്‍ എന്നിവയടങ്ങുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ സി.എസ്.ആര്‍ ഫണ്ട് പ്രയോജനപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in