Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടെണ്ടറിൽ ഇടനിലക്കാരെ ഒഴിവാക്കും, അടുത്ത വർഷത്തെ പർച്ചേസ് നടപടികൾ അടുത്തമാസം മുതൽ; മരുന്ന് പ്രതിസന്ധി ഒഴിവാക്കി നിലവാരം ഉറപ്പാക്കാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ

ടെണ്ടറിൽ ഇടനിലക്കാരെ ഒഴിവാക്കും, അടുത്ത വർഷത്തെ പർച്ചേസ് നടപടികൾ അടുത്തമാസം മുതൽ; മരുന്ന് പ്രതിസന്ധി ഒഴിവാക്കി നിലവാരം ഉറപ്പാക്കാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയുള്ള ആരോഗ്യവകുപ്പിന്റെ മരുന്ന് സംഭരണ നടപടികൾ സുതാര്യമാക്കാനും ജനങ്ങൾക്ക് നിലവാരമുള്ള ബ്രാൻഡഡ് മരുന്നുകൾ ലഭ്യമാക്കാനും ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ. ടെണ്ടറിൽ ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാനും കമ്പനികൾ നേരിട്ട് പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കാനുമാണ് മന്ത്രിയുടെ നിർദ്ദേശം.  ഇറക്കുമതി മരുന്നുകളാണെങ്കിൽ നേരിട്ടുള്ള ഏജൻസികൾക്കും ടെണ്ടറിൽ പങ്കെടുക്കാം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ അടുത്തമാസം (ഒക്ടോബർ) ആരംഭിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് കെ.എം.എസ്.സി.എല്ലിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മന്ത്രി കെ.മുരളീധരൻ നൽകിയത്. കുറഞ്ഞത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും സർക്കാർമേഖലയിൽ വിതരണം ചെയ്യുന്ന മരുന്നുകൾ മാത്രമേ കേരളത്തിനും ലഭ്യമാക്കാവൂ. ഈ വർഷം ഫെബ്രുവരിയിൽ  പർച്ചേസ് ഓർഡർ നൽകിയ കമ്പനികൾ പലതും കെ.എം.എസ്.സി.എല്ലിന് മാത്രമായി പ്രത്യേകം മരുന്ന് നിർമ്മിച്ചു നൽകുന്നവയാണെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് ഏറ്റവും വിലകുറച്ച് ബ്രാൻഡഡ് മരുന്ന് ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് പർച്ചേസ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കണം കെ.എം.എസ്.സി.എൽ മരുന്ന് സംഭരിക്കേണ്ടത്. ഓരോ വർഷവും മരുന്നുകൾ വാങ്ങുന്ന വില വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഇടനിലക്കാരെ കെ.എം.എസ്.സി.എല്ലിൽ പ്രവേശിപ്പിക്കുകയോ ഇവരിൽ നിന്ന് പാരിതോഷികം വാങ്ങുകയോ ചെയ്യരുതെന്നും കെ.എം.എസ്.സി. എല്ലിന് വിതരണം ചെയ്യുന്ന മരുന്നിന്റെ ഏതെങ്കിലും ബാച്ച് നിലവാരമില്ലെന്ന് കണ്ടെത്തിയാൽ ആ കമ്പനിയെ സ്ഥിരമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി.  വളരെ ഉയർന്നനിരക്കിലാണ് കെ.എം.എസ്.സി.എൽ നിലവിൽ മരുന്ന് സംഭരിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ കൊള്ളവില ഈടാക്കുന്ന കമ്പനികളെ ടെണ്ടറിൽ നിന്ന് ഒഴിവാക്കുമെന്നും അടുത്തമാസം ആരംഭിക്കുന്ന അടുത്ത സാമ്പത്തികവർഷത്തേക്കുള്ള ടെണ്ടർ നടപടികൾ ഡിസംബറിൽ പൂർത്തീകരിച്ച് ഫെബ്രുവരിയോടെ മരുന്ന് ലഭ്യമാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. 

നിലവിൽ പനിയ്ക്കുള്ളതും ആന്റിബയോട്ടിക്കുകളും ഉൾപ്പെടെ അവശ്യമരുന്നുകൾ ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്ന് കെ.എം.എസ്.സി.എൽ ജനറൽ മാനേജർ കണക്കുകൾ സഹിതം വിശദീകരിച്ചു. ഈ ആഴ്ചയോടെ നിലവിൽ പർച്ചേസ് ഓർഡർ നൽകിയ മരുന്നുകൾ എത്തുമെന്നും ജനറൽ മാനേജർ വ്യക്തമാക്കി.  ജനങ്ങൾക്ക് നിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള  സമഗ്രമായ പൊളിച്ചെഴുത്താണ് കെ.എം.എസ്.സി.എല്ലിൽ നടക്കുന്നതെന്നും അതിന്റെ മാറ്റം വരും നാളുകളിൽ പ്രകടമാകുമെന്നും മന്ത്രി കെ.മുരളീധരൻ  വ്യക്തമാക്കി.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in