Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായി മോഹന്‍ലാല്‍; പൃഥ്വിരാജ് ചിത്രം 'ഖലീഫ'യിലെ ഡബ്ബിങ് പൂര്‍ത്തിയായി; ചിത്രം ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലേക്ക്

മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായി മോഹന്‍ലാല്‍; പൃഥ്വിരാജ് ചിത്രം 'ഖലീഫ'യിലെ ഡബ്ബിങ് പൂര്‍ത്തിയായി; ചിത്രം ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലേക്ക്

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡബ്ബിങ് നടൻ മോഹൻലാൽ പൂർത്തിയാക്കി. ലാലേട്ടനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്ന ശക്തമായ അതിഥി കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ പശ്ചാത്തലം പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ തന്നെയാകും നായകനായി എത്തുക. മോഹൻലാലിന്റെ സാന്നിധ്യം ഇതൊരു വലിയ യാത്രയുടെ തുടക്കം മാത്രമാണെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും സംവിധായകൻ വൈശാഖ് കുറിച്ചു. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മാസ് ആക്ഷൻ ത്രില്ലറായി 'ഖലീഫ'; മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ്

'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനായ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വൻ കാൻവാസിൽ ഒരുങ്ങുന്ന ഈ മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറിൽ ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും പവർ പാക്ക്ഡ് ആക്ഷനുകളും നിറഞ്ഞുനിൽക്കുമെന്നാണ് നേരത്തെ പുറത്തുവന്ന ഗ്ലിംപ്സ് വീഡിയോ നൽകുന്ന സൂചന. 'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും കൈകോർക്കുന്ന ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചത്.

താരനിരയും സാങ്കേതിക തികവും

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. തെലുങ്ക് താരം മാളവിക ശർമ്മ നായികയായി അരങ്ങേറുന്ന ചിത്രത്തിലെ "അസലായവളെ" എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. ചമൻ ചാക്കോ എഡിറ്റിംഗും യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ചേർന്ന് ആക്ഷൻ രംഗങ്ങളും ഒരുക്കുന്നു. ഓണം റിലീസായി 2026 ഓഗസ്റ്റ് 20-നാണ് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തുന്നത്.

Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Save your stories

Sign in