Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതിയും നടപ്പിലാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതിയും നടപ്പിലാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കിക്കൊണ്ട് സമഗ്രമായ പദ്ധതികള്‍ പ്രഖ്യാപിച്ച് ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാനത്ത് പുതിയ ടൂറിസം സര്‍ക്യൂട്ടുകള്‍ ആരംഭിക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു. ഉത്തരവാദിത്ത ടൂറിസം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിനോദസഞ്ചാര മേഖലയില്‍ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് കേരളത്തിന്റെ തനിമയാര്‍ന്ന ഗ്രാമീണ ജീവിതം നേരിട്ട് അനുഭവിക്കാന്‍ അവസരമൊരുക്കുന്ന പുതിയ ഗ്രാമീണ ടൂറിസം പദ്ധതിക്ക് രൂപം നല്‍കും. ഒരു ദിവസം മുഴുവന്‍ ഒരു സാധാരണ മലയാളിയായി ജീവിച്ചു മടങ്ങുവാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരം ഒരുക്കുന്ന രീതിയിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

സംസ്ഥാനത്തേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതികളും യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in