Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളം തെരുവുനായ ഭീഷണിയില്‍; മലപ്പുറത്ത് ഒന്നാം ക്ലാസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കേരളം തെരുവുനായ ഭീഷണിയില്‍; മലപ്പുറത്ത് ഒന്നാം ക്ലാസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
മലപ്പുറം: മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ നിന്ന് ഒന്നാം ക്ലാസുകാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മലപ്പുറം എ.ആര്‍. നഗര്‍ ഇരുമ്പുചോലയില്‍ ആണ് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്. സ്‌കൂളിലേക്ക് പോകാന്‍ വീടിന് മുന്നിലെ റോഡില്‍ നില്‍ക്കുകയായിരുന്ന ആറ് വയസ്സുകാരന്‍ നവീദ് മുഹമ്മദിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. നായയുടെ ആക്രമണത്തില്‍ നിന്ന് കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്ഥലത്ത് തെരുവുനായകളുടെ സാന്നിധ്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യമുന്നയിച്ചു. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ വലിയ സാമൂഹിക ഭീഷണിയായി തുടരുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024-ല്‍ മാത്രം സംസ്ഥാനത്ത് 3.16 ലക്ഷം ആളുകളാണ് തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞവര്‍ഷം 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in