Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വൈദ്യുതി നിയന്ത്രണം ഇന്ന് ഒഴിവായേക്കും; റിയൽ ടൈം മാർക്കറ്റിൽ വൈദ്യുതി വാങ്ങി കെഎസ്ഇബി

വൈദ്യുതി നിയന്ത്രണം ഇന്ന് ഒഴിവായേക്കും; റിയൽ ടൈം മാർക്കറ്റിൽ വൈദ്യുതി വാങ്ങി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയേക്കും. റിയൽ ടൈം മാർക്കറ്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായതോടെയാണ് നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കെഎസ്ഇബി. യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്.

സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് നിയന്ത്രണം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അധിക വൈദ്യുതി ലഭ്യമായതോടെ ഇന്ന് നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് റിയൽ ടൈം മാർക്കറ്റിൽ കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭിക്കാൻ സഹായിച്ചത്.

മധ്യപ്രദേശുമായുള്ള കരാർ പ്രകാരമുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതിരുന്നതും സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഇതിനുപുറമെ, കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ക്ഷാമത്തിന് കാരണമായി.

അതേസമയം, റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിച്ചത് താൽക്കാലിക ആശ്വാസം മാത്രമാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും.

ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകളുമായി ചർച്ച നടത്താൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടും. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി അധിക വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.





Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in