Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പോലീസ് സേവനത്തിനും പൊതുജന പങ്കാളിത്തത്തിനും പ്രത്യേക അംഗീകാരം; എല്ലാ മാസവും നാലാം ശനിയാഴ്ച 'അഭിനന്ദന ദിനം' ആചരിക്കും

പോലീസ് സേവനത്തിനും പൊതുജന പങ്കാളിത്തത്തിനും പ്രത്യേക അംഗീകാരം; എല്ലാ മാസവും നാലാം ശനിയാഴ്ച 'അഭിനന്ദന ദിനം' ആചരിക്കും

തിരുവനന്തപുരം: മികച്ച സേവനം കാഴ്ചവെക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും പൊതുസുരക്ഷയ്ക്ക് സഹായിക്കുന്ന പൗരന്മാരെയും ആദരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും ഇനിമുതൽ എല്ലാ മാസവും 'അഭിനന്ദന ദിനം' ആചരിക്കും. എല്ലാ മാസവും നാലാം ശനിയാഴ്ചകളിൽ പരിപാടി സംഘടിപ്പിക്കാൻ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ഔദ്യോഗിക കർത്തവ്യത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, അന്വേഷണ മികവ്, ധീരത, കർത്തവ്യത്തിലെ സമർപ്പണം എന്നിവ പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കാണ് ചടങ്ങിൽ പ്രത്യേക പുരസ്കാരങ്ങൾ നൽകുക. ഒപ്പം പൊതുജന സുരക്ഷയ്ക്കായി മാതൃകാപരമായി പ്രവർത്തിക്കുന്നവർക്കും, കുറ്റകൃത്യങ്ങൾ തടയുന്നതിലും അന്വേഷണങ്ങളിലും പോലീസിന് വിലപ്പെട്ട സഹായം നൽകുന്ന പൊതുജനങ്ങൾക്കും സർട്ടിഫിക്കറ്റുകളും മെമന്റോകളും നൽകി ആദരിക്കും.

എല്ലാ ജില്ലാ പോലീസ് മേധാവിമാരും ഈ ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് എ.ഡി.ജി.പിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും കാരണവശാൽ നാലാം ശനിയാഴ്ച പരിപാടി നടത്താൻ സാധിക്കാതെ വന്നാൽ, ആ മാസത്തെ അവസാന പ്രവൃത്തിദിനത്തിന് മുൻപായി ചടങ്ങ് സംഘടിപ്പിക്കണം. പോലീസ് ഉദ്യോഗസ്ഥരിൽ കൃത്യനിഷ്ഠയും മികവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജനമൈത്രി പോലീസ് ആശയം കൂടുതൽ ശക്തിപ്പെടുത്താനും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in