Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും പേരും പ്രൊഫൈൽ ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. പൊതുജനങ്ങൾക്കായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററാണ് ഇതുസംബന്ധിച്ച പ്രത്യേക പത്രക്കുറിപ്പ് പുറത്തിറക്കിയത്.

അടിയന്തരമായി പണം ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പുകാർ പ്രധാനമായും സന്ദേശങ്ങൾ അയക്കുന്നത്. 'ഞാൻ ആശുപത്രിയിലാണ്', 'വലിയൊരു അത്യാവശ്യം വന്നു, ഉടൻ പണം വേണം' തുടങ്ങിയ സന്ദേശങ്ങൾ അയച്ച്, പരിചയമുള്ള വ്യക്തിയുടെ പ്രൊഫൈൽ ചിത്രവും പേരും കാണിച്ച് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. എന്നാൽ, പ്രൊഫൈൽ ഫോട്ടോയും പേരും കണ്ട് മാത്രം സന്ദേശം അയക്കുന്നത് യഥാർത്ഥ വ്യക്തിയാണെന്ന് ഉറപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

പോലീസിന്റെ പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:

  • സന്ദേശം ഉറപ്പുവരുത്തുക: വാട്സ്ആപ്പിൽ പേരും ഫോട്ടോയും കണ്ട് പണം ആവശ്യപ്പെടുന്നത് പരിചയക്കാരനാണെന്ന് പെട്ടെന്ന് ഉറപ്പിക്കരുത്.

  • നേരിട്ട് ബന്ധപ്പെടുക: പണം അയക്കുന്നതിന് മുൻപ് ബന്ധപ്പെട്ട വ്യക്തിയെ നേരിട്ട് സാധാരണ ഫോൺ കോളിലോ വീഡിയോ കോളിലോ വിളിച്ച് വിവരം സത്യമാണോ എന്ന് ഉറപ്പുവരുത്തുക.

  • സംശയത്തോടെ കാണുക: പെട്ടെന്നുള്ള ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തിര സാഹചര്യങ്ങൾക്കോ പണം ചോദിച്ചുള്ള സന്ദേശങ്ങളെ എപ്പോഴും സംശയത്തോടെ വീക്ഷിക്കുക.

  • നമ്പർ പരിശോധിക്കുക: പേരും ഫോട്ടോയും ശരിയാണെങ്കിലും സന്ദേശം വന്നിരിക്കുന്ന ഫോൺ നമ്പർ ആ വ്യക്തിയുടേത് തന്നെയാണോ എന്ന് പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കുക.

  • കുടുംബാംഗങ്ങളോട് സംസാരിക്കുക: ആവശ്യമെങ്കിൽ പണം ചോദിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളെയോ മറ്റ് സുഹൃത്തുക്കളെയോ ബന്ധപ്പെട്ട് വിവരം സ്ഥിരീകരിക്കുക.

ഇത്തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ എത്രയും വേഗം 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു.


Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in