Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം: അധ്യാപികമാർക്ക് ചുരിദാർ ധരിച്ചെത്താം; സ്കൂൾ മാനേജർക്ക് ഹൈക്കോടതിയുടെ തിരിച്ചടി

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം: അധ്യാപികമാർക്ക് ചുരിദാർ ധരിച്ചെത്താം; സ്കൂൾ മാനേജർക്ക് ഹൈക്കോടതിയുടെ തിരിച്ചടി

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരൻ്റെ മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി . കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂളിൽ അധ്യാപികമാർ ചുരിദാർ ധരിച്ച് എത്തുന്നത് വിലക്കിക്കൊണ്ട് മാനേജർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ്റെ നിർണായക നിരീക്ഷണം.

ഏതുതരം വസ്ത്രം ധരിക്കണം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ സമൂഹത്തിനോ മറ്റേതെങ്കിലും വ്യക്തികൾക്കോ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയുടെ അന്തസ്സ് നിർണ്ണയിക്കപ്പെടുന്നത് മറ്റുള്ളവരുടെ ഇഷ്ടാനുസൃതമുള്ള വസ്ത്രധാരണത്തിലൂടെയല്ല. മാന്യമായ രീതിയിൽ ചുരിദാർ ധരിക്കുന്നത് ഒരാളുടെ പദവിയെയോ പ്രവർത്തന ശേഷിയെയോ യാതൊരുവിധത്തിലും ബാധിക്കുന്നില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും അധ്യാപകർക്ക് ഇതിനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ഹർജിക്കാരിയായ ഹെഡ്മിസ്ട്രസിനെ തുടർന്നും സ്കൂളിൽ പ്രവേശിക്കുന്നതിൽ നിന്നും മാനേജർ തടയുകയാണെങ്കിൽ അവർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൊട്ടാരക്കര പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. കൂടാതെ, ചട്ടലംഘനം നടത്തിയ മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in