Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സർക്കാർ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനം; കേരളത്തിൽ ₹45.68 കോടി അനുവദിച്ചു

സർക്കാർ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനം; കേരളത്തിൽ ₹45.68 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിനായി ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോളേജുകളിലെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും അക്കാദമിക മികവ് ഉയർത്തുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് തുക വിനിയോഗിക്കുക.

₹45,68,11,037 ആണ് വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്നത്. പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ലൈബ്രറികൾ, ഗവേഷണ സൗകര്യങ്ങൾ, ഐ.ടി. സംവിധാനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്റെ നിർമാണത്തിന് ₹13.48 കോടി അനുവദിച്ചു. മഹാരാജാസ് കോളേജിലെ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങളുടെ നിർമാണത്തിന് ₹5.60 കോടി വകയിരുത്തി.

കാര്യവട്ടം ഗവൺമെന്റ് കോളേജിലെ ലൈബ്രറി, റിസർച്ച് ബ്ലോക്ക് നിർമാണത്തിന് ₹4.81 കോടിയും ഗവൺമെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ₹2.42 കോടിയും അനുവദിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അക്കാദമിക് ബ്ലോക്കും ചുറ്റുമതിലും നിർമിക്കാൻ ₹1.29 കോടിയും, വടകര മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പുതിയ ആർട്സ് ബ്ലോക്ക് നിർമിക്കാൻ ₹1.34 കോടിയും അനുവദിച്ചു.

ഗവൺമെന്റ് കോളേജ് മൂന്നാറിലെ ചുറ്റുമതിൽ നിർമാണത്തിന് ₹1.98 കോടി, കെ.കെ.ടി.എം. ഗവൺമെന്റ് കോളേജിന് ₹1.27 കോടി, എളേരിത്തട്ട് ഇ.കെ.എൻ.എം. കോളേജിന് ₹99.68 ലക്ഷം, തോളന്നൂർ ഗവൺമെന്റ് കോളേജിന് ₹98.35 ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്.

സർക്കാർ കോളേജുകളെ കൂടുതൽ ആകർഷകവും വിദ്യാർഥിസൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും ഗവേഷണ-നവീകരണ സാധ്യതകൾ വർധിപ്പിക്കുന്നതിനും അധ്യാപന-പഠന നിലവാരം ഉയർത്തുന്നതിനും പദ്ധതികൾ സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു.



Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in