Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രതിഷേധാർഹവും ഭരണഘടനാവിരുദ്ധവും ; മലയാളം വിലക്കിനെതിരെ കെ.സി വേണുഗോപാല്‍ എം.പി

പ്രതിഷേധാർഹവും ഭരണഘടനാവിരുദ്ധവും ; മലയാളം വിലക്കിനെതിരെ കെ.സി വേണുഗോപാല്‍ എം.പി
ന്യൂഡല്‍ഹി : ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ  മലയാളി നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ്  പ്രതിഷേധാർഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. നടപടിയ്ക്ക് നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധന് കത്തയച്ചു. 'ഈ മഹാമാരിയുടെ കാലത്ത് ലോകത്തുടനീളം മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നടത്തുന്ന ആതുരസേവനങ്ങൾക്ക് നാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഡൽഹി അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടുള്ള ഈ വിവേചനപരമായ ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ നിർദേശം നൽകണമെന്നും, ഇതിനു നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധനയച്ച കത്തിൽ ആവശ്യപ്പെട്ടു.'- കെ.സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ ജോലിസ്ഥലത്ത്‌ മലയാളി നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് അങ്ങേയറ്റം പ്രതിഷേധാർഹവും ഭരണഘടനാ വിരുദ്ധവുമാണ്. ഈ മഹാമാരിയുടെ കാലത്ത് ലോകത്തുടനീളം മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നടത്തുന്ന ആതുരസേവനങ്ങൾക്ക് നാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഡൽഹി അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടുള്ള ഈ വിവേചനപരമായ ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ നിർദേശം നൽകണമെന്നും, ഇതിനു നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധനയച്ച കത്തിൽ ആവശ്യപ്പെട്ടു.
    https://www.facebook.com/kcvenugopalaicc/photos/pcb.3893668570755642/3893668394088993/

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in