Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർണാടക : വിജയം ഉറപ്പിക്കാനൊരുങ്ങി കോൺഗ്രസ്-ജെഡിഎസ് സഖ്യം; ഉപതെരഞ്ഞെടുപ്പ് തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടി

കർണാടക : വിജയം ഉറപ്പിക്കാനൊരുങ്ങി കോൺഗ്രസ്-ജെഡിഎസ് സഖ്യം;  ഉപതെരഞ്ഞെടുപ്പ് തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടി
Karnataka-win-Congress കർണാടകയിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനൊരുങ്ങി കോൺഗ്രസ്-ജെഡിഎസ് സഖ്യം ഇറങ്ങുമ്പോൾ നിയമസഭയിലേറ്റ തിരിച്ചടി ബിജെപിക്ക് വലിയ തലവേദനയാണ്. കഴിഞ്ഞ നവംബറിൽ കർണാടകയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് ഇടങ്ങളിലും കോൺഗ്രസ് ജെഡിഎസ് സഖ്യവിജയിച്ചപ്പോൾ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. 2004 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ച മണ്ഡലമായ ബെല്ലാരിയിൽ സീറ്റ് നഷ്ടമായത് ബിജെപിക്ക് കടുത്ത തിരിച്ചടിയായി. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 28 ൽ പതിനേഴ് സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് ഒമ്പതും ജെഡിഎസ് രണ്ട് സീറ്റ് വീതം നേടിയിരുന്നു. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ കർണാടകയിലെ ജനങ്ങൾ വിധിയെഴുതിയപ്പോൾ ബിജെപിയുടെ അടിത്തറയിളകിയിരുന്നു. മോദി തരംഗം അവസാനിച്ചതോടെ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിയെ തകർത്തെറിയുമെന്ന വിലയിരുത്തലാണ് കർണാടകത്തിലുള്ളത്. ഹിന്ദി ഹൃദയഭൂമിയിൽ അടക്കം മോദി അമിത് ഷാ സഖ്യം തോൽവി ഏറ്റുവാങ്ങിയതോടെ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ നില പരുങ്ങലിലായിട്ടുണ്ട്.  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in