Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്‍. ഒ. സി. താണ്ടി അവനെ തൂക്കണം! ഉദ്വേഗം നിറച്ച് ജയസൂര്യയുടെ 'ഓപ്പറേഷന്‍ ത്രാള്‍' ടീസര്‍ പുറത്തിറങ്ങി

എല്‍. ഒ. സി. താണ്ടി അവനെ തൂക്കണം! ഉദ്വേഗം നിറച്ച് ജയസൂര്യയുടെ 'ഓപ്പറേഷന്‍ ത്രാള്‍' ടീസര്‍ പുറത്തിറങ്ങി

കൊച്ചി: ബിഗ് ബജറ്റിലൊരുങ്ങുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ഓപ്പറേഷന്‍ ത്രാള്‍' ടീസര്‍ പുറത്തിറങ്ങി. രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്‍. ഐ. എ. (N. I. A.) എസ്. പി. ഹര്‍ഷവര്‍ദ്ധന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ സൈനിക രംഗത്തെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (N. I. A.) പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിച്ച് ഭീകരര്‍ കാശ്മീര്‍ താഴ്വരയിലെ ത്രാളില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ അവതരണം. ഒരു മിലിട്ടറി ആക്ഷന്‍ ചിത്രത്തിന്റെ എല്ലാ ഉദ്വേഗങ്ങളും നിലനിര്‍ത്തിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. കാശ്മീരിന്റെ മനോഹരമായ പശ്ചാത്തലവും മിലിട്ടറി ഓപ്പറേഷന്‍ രംഗങ്ങളും ദൃശ്യമികവോടെ ടീസറില്‍ കാണാം.

തീവ്രവാദ ആക്രമണത്തോടൊപ്പം ദേശസ്‌നേഹത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും കഥ പറയുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളിലെത്തുന്നത്. റിതിക സിംഗിന്റെ മികച്ച ആക്ഷന്‍ രംഗങ്ങളും ടീസറിന്റെ പ്രധാന ആകര്‍ഷണമാണ്. ജയസൂര്യയ്ക്ക് പുറമേ സായ് കുമാര്‍, സിദ്ദിഖ്, ആന്‍സണ്‍ പോള്‍, നന്ദു എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ റിഥിക സിംഗ്, വിനയ് റായ്, അമൈര ദാസ് തര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രതീഷ് വേഗ തന്നെയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. നജോസ് ഛായാഗ്രഹണവും ഷഫീഖ് വി. ബി. എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സജീഷ് താമരശ്ശേരി പ്രൊഡക്ഷന്‍ ഡിസൈനറായും സുനീഷ് സോദരന്‍ കലാസംവിധായകനായും പ്രവര്‍ത്തിക്കുന്നു. റോണക്‌സ് സേവ്യറാണ് ചമയം, സമീറ സനീഷ്, സരിത ജയസൂര്യ എന്നിവര്‍ കോസ്റ്റ്യൂം ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്നു. എം. ആര്‍. രാജകൃഷ്ണന്‍ സൗണ്ട് മിക്‌സിംഗും വിക്കി സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു.

സുനി മോള്‍ ജോബി കോ-പ്രൊഡ്യൂസറായ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബും പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ഇക്ബാല്‍ പാനായിക്കുളവുമാണ്. സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്ജ്, പബ്ലിസിറ്റി ഡിസൈന്‍ ടെന്‍ പോയിന്റ് മീഡിയ, പി. ആര്‍. ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത് എന്നിവരാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പാലക്കാട്, കൊടൈക്കനാല്‍, ജമ്മു കാശ്മീര്‍, കുളു മണാലി എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് 'ഓപ്പറേഷന്‍ ത്രാള്‍' പൂര്‍ത്തിയായത്.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Save your stories

Sign in