Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലൊക്കേഷനില്‍ ഓണാഘോഷമൊരുക്കി ജയസൂര്യ ചിത്രം 'മായന്‍'; വിശിഷ്ടാതിഥിയായി ഡീൻ കുര്യാക്കോസ് എം.പി

ലൊക്കേഷനില്‍ ഓണാഘോഷമൊരുക്കി ജയസൂര്യ ചിത്രം 'മായന്‍'; വിശിഷ്ടാതിഥിയായി ഡീൻ കുര്യാക്കോസ് എം.പി

മലയാളികളുടെ ദേശീയോത്സവമായ ഓണം പൊതുവെ സിനിമാ സെറ്റുകളിൽ വലിയ ആഘോഷമാകാറുണ്ട്. എന്നാൽ ഈ അടുത്തകാലത്തായി ഓണക്കാലത്ത് ചിത്രീകരണം നിർത്തിവെച്ച് അണിയറപ്രവർത്തകർക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ബ്രേക്ക് നൽകുന്നതാണ് പതിവ്. എന്നാൽ കാരക്കുടിയിൽ പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രം, ഊട്ടിയിലെ ടൊവിനോ തോമസ് ചിത്രം 'മുൻപേ', വാഗമണ്ണിൽ ചിത്രീകരണം നടക്കുന്ന ജയസൂര്യ ചിത്രം 'മായൻ' എന്നിവ ഓണക്കാലത്തും ചിത്രീകരണം തുടരുകയാണ്. വാഗമണ്ണിലെ ഒരു കൺവെൻഷൻ സെന്ററിലായിരുന്നു 'മായൻ' സിനിമയുടെ സെറ്റിലെ ഓണാഘോഷം അരങ്ങേറിയത്. കളങ്കാവിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്. അണിയറപ്രവർത്തകരും അഭിനേതാക്കളും അടക്കം നൂറ്റമ്പതോളം പേർ പങ്കെടുത്ത ചടങ്ങിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിശിഷ്ടാതിഥിയായി എത്തി.

ഒരു സിനിമാ കൂട്ടായ്മയ്ക്കൊപ്പം ഓണം ആഘോഷിക്കുന്നത് ആദ്യമായാണെന്നും ചിത്രീകരണത്തിന് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായും ഡീൻ കുര്യാക്കോസ് പറഞ്ഞു. നഷ്ടപ്പെട്ടുപോകുന്ന പാരമ്പര്യങ്ങൾ ഇത്തരം ഒത്തൊരുമകളിലൂടെ തിരികെ പിടിക്കാൻ കഴിയട്ടെയെന്ന് ജയസൂര്യ ആശംസിച്ചു. താൻ നിർമ്മിക്കുന്ന 'കാലന്റെ തങ്കക്കുടം' എന്ന ചിത്രം പൂർത്തിയാക്കിയാണ് താൻ ഈ ലൊക്കേഷനിലെത്തിയതെന്നും ഇത്തരം ചടങ്ങുകൾ മാനവികതയുടെ പ്രാധാന്യം കൂട്ടുന്നുവെന്നും വിജയ് ബാബു വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലങ്ങളായി നാട്ടിൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും ഈ അവസരത്തിൽ ഏറെ സന്തോഷമുണ്ടെന്നും നൈല ഉഷയും കൂട്ടിച്ചേർത്തു. ചടങ്ങിൽ ജിബിൻ ഗോപിനാഥ്, വൈഷ്ണവി, അർഷ ബൈജു തുടങ്ങിയവരും പങ്കെടുത്തു. സംവിധായകൻ ജിതിൻ കെ. ജോസ് സ്വാഗതവും നിർമ്മാതാവ് രാജീവ് ഗോവിന്ദൻ നന്ദിയും പറഞ്ഞു.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in