Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

IRAN-ISRAEL CEASEFIRE| അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാളിയോ?; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി

IRAN-ISRAEL CEASEFIRE|   അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാളിയോ?; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി
ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടത്. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായി പ്രതികരിക്കാന്‍ സായുധസേനയ്ക്ക് നിര്‍ദേശം നല്‍കിയതായും ഇസ്രായേല്‍ കാറ്റ്‌സ് അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന ഇസ്രായേല്‍ അവകാശവാദം ഇറാന്‍ നിഷേധിച്ചു. 12 ദിവസത്തെ സംഘര്‍ഷത്തിന്് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. 6 മണിക്കൂറിനുള്ളില്‍ ധാരണയാകുമെന്നും 24 മണിക്കൂറിനുളള്ളില്‍ യുദ്ധം പൂര്‍ണമാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വാദം ഉന്നയിച്ചത്. എന്നാല്‍, ഇറാന്‍ നിഷേധിച്ചു രംഗത്തെത്തിയിരുന്നു. അപ്പോഴും ഇസ്രയേല്‍ മൗനം തുടരുകയായിരുന്നു. എന്നാല്‍, ധാരണയായെന്ന റിപ്പോര്‍ട്ടുകളള്‍ പുറത്തു വരുന്നതിന് പിന്നാലെയാണ് ഇസ്രായേല്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. .

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in