Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

IRAN-ISRAEL WAR| ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യക്കാരെ സുരക്ഷിതരാക്കണമെന്ന് ആവശ്യം; അനാവശ്യ ഇടപെടല്‍ നടത്തി ഡൊണാള്‍ഡ് ട്രംപ്‌

IRAN-ISRAEL WAR| ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യക്കാരെ സുരക്ഷിതരാക്കണമെന്ന് ആവശ്യം; അനാവശ്യ ഇടപെടല്‍ നടത്തി ഡൊണാള്‍ഡ് ട്രംപ്‌
ടെഹ്‌റാനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. 35 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്ക്. ഇറാന്റെ മിസൈല്‍ ശേഖരണത്തിന്റെ മൂന്നില്‍ ഒന്ന് തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ അതേസമയം, ഇസ്രയേലി നഗരങ്ങളിലേക്കും ഇറാന്‍ ആക്രമണം നടത്തുന്നുണ്ട്. ഹൈങയും ടെല്‍ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇതുവരെ 21 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 631 പേര്‍ക്ക് പരിക്കേറ്റെന്നും ഇസ്രയേല്‍ പറയുന്നു.  ഇരു രാജ്യങ്ങളും ഇന്ത്യക്ക് വേണ്ടപ്പെട്ടവരായതിനാല്‍ ഇന്ത്യക്കാരെ സുരക്ഷിതരാക്കണമെന്ന ആവശ്യം ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട്. അതെസമയം ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന്‍ ടെലിവിഷന്‍ ചാനലിന്റെ ആസ്ഥാനമന്ദിരം ആക്രമിച്ചു കൊണ്ടായിരുന്നു ശക്തമായ ആക്രമണ പരമ്പരയ്ക്ക് ഇസ്രയേല്‍ തുടക്കം കുറിച്ചത്. ടെഹ്‌റാന് നേരെ വലിയ ഒരു ആക്രമണത്തിന് ഒരുങ്ങുകയാണെന്നും ആക്രമണ പരമ്പരയ്ക്ക ശേഷം ഇറാനില്‍ ഭരണമാറ്റം പോലും സംഭവിച്ചേക്കാമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in