Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

IRAN-ISRAEL| ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങി ബഹ്റൈനും കുവൈത്തും; ബഹ്റൈനില്‍ സ്‌കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് മാറ്റി

IRAN-ISRAEL| ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങി ബഹ്റൈനും കുവൈത്തും; ബഹ്റൈനില്‍ സ്‌കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് മാറ്റി
ഗള്‍ഫ് രാജ്യങ്ങളായ ബഹ്റൈനും കുവൈത്തും, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍, തയ്യാറെടുക്കുന്നു. ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ, അമേരിക്ക ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണിത്. അതേസമയം, ബഹ്റൈനിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ പഠനം, താല്‍ക്കാലിമായി ഓണ്‍ലൈനിലേക്ക് മാറ്റി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പ്രധാന റോഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. ഓഫീസുകളിലെയും സര്‍ക്കാര്‍ ഏജന്‍സികളിലെയും 70 ശതമാനം വരെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രാജ്യത്തെ എല്ലാം ഹോസ്പിറ്റലുകളും ഏതു തരം സാഹചര്യവും നേരിടാന്‍ സുസജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ഒരിടത്തു പോലും ആണവവികിരണം ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ സുരക്ഷാതരാണെന്നും പരിസ്ഥിതി മന്ത്രാലയവും (SCE) അറിയിച്ചു . രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശം പൂര്‍ണ്ണമായും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനിടെ, ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ തല്‍ക്കാലം ആശങ്ക ഇല്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in