Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇറാന്റെ പ്രതിരോധ നിലപാടിന് ബാഹുബലിയുടെ ഉപമ; പോസ്റ്റ് വൈറൽ

ഇറാന്റെ പ്രതിരോധ നിലപാടിന് ബാഹുബലിയുടെ ഉപമ; പോസ്റ്റ് വൈറൽ


ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നടത്തിയ പ്രസംഗത്തിന് പിന്നാലെ, ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് അന്താരാഷ്ട്രതലത്തിൽ വലിയ ശ്രദ്ധനേടുന്നു. പ്രഭാസ് നായകനായ 'ബാഹുബലി: ദി ബിഗിനിംഗി'ലെ യുദ്ധരംഗത്തിന്റെ വീഡിയോ ക്ലിപ്പാണ് ശക്തമായ നയതന്ത്ര സന്ദേശം നൽകാനായി ഇറാൻ കോൺസുലേറ്റ് ഉപയോഗിച്ചത്. പെസെഷ്കിയാന്റെ "ഞങ്ങൾ ഒരിക്കലും തലകുനിക്കുകയോ മുട്ടുമടക്കുകയോ ഇല്ല" എന്ന നിലപാടിന് സിനിമയിൽനിന്നുള്ള ഒരു ദൃശ്യം കോർത്തിണക്കിയാണ് അവർ ഈ സന്ദേശം നൽകിയത്.

ഇറാൻ കോൺസുലേറ്റ് പങ്കുവെച്ച വീഡിയോയിൽ, അമരേന്ദ്ര ബാഹുബലി തന്റെ ശത്രുസൈന്യമായ കാലകേയന്മാർക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന രംഗമാണുള്ളത്. വമ്പൻ സൈന്യത്തിന് മുന്നിലും പതറാതെ നിലകൊള്ളുന്ന ബാഹുബലിയുടെ പോരാട്ടത്തെ ഇറാന്റെ പ്രതിരോധ നിലപാടുകളോട് ഉപമിച്ചാണ് കോൺസുലേറ്റ് എക്സിൽ (X) കുറിപ്പ് പങ്കുവെച്ചത്. "കാലകേയന്മാർക്കെതിരെ ബാഹുബലി നിലകൊണ്ടതുപോലെ, മാതൃരാജ്യത്തിനായുള്ള ത്യാഗത്തിൽ ഞങ്ങൾ സ്വന്തം രക്തം ചിന്തുന്നു" എന്ന് ഇറാന്റെ ഹൈദരാബാദ് കോൺസുലേറ്റ് വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെയുള്ള ശക്തമായ നിലപാട് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയത്.

ഒരു തെലുങ്ക് സിനിമാ രംഗം അന്താരാഷ്ട്ര നയതന്ത്ര വിഷയത്തിൽ അപ്രതീക്ഷിതമായി കടന്നുവന്നത് ഇന്ത്യൻ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറി. നയതന്ത്ര സന്ദേശം നൽകാൻ ഇത്തരം പോപ്പ് കൾച്ചർ റഫറൻസുകൾ ഉപയോഗിച്ച ഇറാന്റെ സോഷ്യൽ മീഡിയ ടീമിനെ അഭിനന്ദിച്ചും കൗതുകത്തോടെയും നിരവധി ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ 'ബാഹുബലി: ദി ബിഗിനിംഗ്' ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ വലിയ പ്രശംസ നേടിയെടുത്ത ചിത്രമാണ്.


Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in