Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആലി ഖമേനിക്ക് കണ്ണീരോടെ വിടചൊല്ലി ഇറാൻ; ദശലക്ഷങ്ങൾ പങ്കെടുത്ത സംസ്‌കാര ചടങ്ങിൽ നിന്ന് മുജ്തബ ഖമേനി വിട്ടുനിന്നു

ആലി ഖമേനിക്ക് കണ്ണീരോടെ വിടചൊല്ലി ഇറാൻ; ദശലക്ഷങ്ങൾ പങ്കെടുത്ത സംസ്‌കാര ചടങ്ങിൽ നിന്ന് മുജ്തബ ഖമേനി വിട്ടുനിന്നു

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് കണ്ണീരോടെ വിട നൽകി രാജ്യം. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. കഴിഞ്ഞ ഫെബ്രുവരി 28-നുണ്ടായ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെടുന്നത്. നജഫ്, കർബല എന്നിവിടങ്ങളിൽ നടന്ന വികാരനിർഭരമായ അനുശോചന ചടങ്ങുകൾക്ക് ശേഷമാണ് ഭൗതികദേഹം ഖമേനിയുടെ ജന്മനാടായ മശ്ഹദിലേക്ക് എത്തിച്ചത്.

പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനസഞ്ചയമാണ് തെരുവിൽ ഒത്തുകൂടിയത്. ജനത്തിരക്ക് കാരണം നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇറാനിയൻ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയാണ് ഖമേനിയുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ മശ്ഹദിൽ എത്തിച്ചത്. 

ഖമേനിയുടെ നാല് മക്കൾ ചടങ്ങുകളിൽ പങ്കെടുത്തപ്പോൾ, സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി മുതിർന്ന നേതാവും മകനുമായ മുജ്തബ ഖമേനി ചടങ്ങുകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു. സംസ്‌കാര ചടങ്ങുകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർക്കെതിരെ ഇറാൻ തെരുവുകളിൽ വൻ ജനരോഷവും പ്രതിഷേധവും അണപൊട്ടിയൊഴുകി.


Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in