Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിലക് വര്‍മയുടെ സെഞ്ചുറി തിളക്കം; അഹമ്മദാബാദില്‍ മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 99 റണ്‍സിന്

തിലക് വര്‍മയുടെ സെഞ്ചുറി തിളക്കം; അഹമ്മദാബാദില്‍ മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 99 റണ്‍സിന്
അഹമ്മദാബാദ്: തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യന്‍സ്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനാണ് മുംബൈ തകര്‍ത്തുവിട്ടത്. യുവതാരം തിലക് വര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയും മുംബൈ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനവുമാണ് ടീമിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി മുംബൈ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. പ്രമുഖ താരങ്ങളായ രോഹിത് ശര്‍മയും റിയാന്‍ റിക്കിള്‍ട്ടണും ഇല്ലാതെ ഇറങ്ങിയ ടീമിന് 44 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ അഞ്ചാം നമ്പറിലെത്തിയ തിലക് വര്‍മ മത്സരത്തിന്റെ ഗതി മാറ്റിക്കുറിച്ചു. വെറും 45 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയ തിലകിന്റെ ഇന്നിംഗ്സില്‍ ഏഴ് സിക്സറുകളും എട്ട് ഫോറുകളുമാണ് ഉള്‍പ്പെട്ടത്. നമന്‍ ധിര്‍ (45), ഹാര്‍ദിക് പാണ്ഡ്യ (15) എന്നിവരുടെ മികച്ച പിന്തുണയോടെ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് തുടക്കം മുതലേ പിഴച്ചു. മുംബൈ ബൗളിംഗ് നിരയുടെ ആഞ്ഞടിക്കലിന് മുന്നില്‍ പ്രതിരോധിക്കാനാവാതെ ഗുജറാത്ത് 15.5 ഓവറില്‍ വെറും 100 റണ്‍സിന് എല്ലാവരും പുറത്തായി. 26 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ (14), ഷാരുഖ് ഖാന്‍ (17), കഗിസോ റബാദ (12) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്. ജോസ് ബട്ലറും റാഷിദ് ഖാനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നിരാശപ്പെടുത്തി. മുംബൈയ്ക്ക് വേണ്ടി അശ്വിനി കുമാര്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. മിച്ചല്‍ സാന്റ്‌നര്‍, ഗസന്‍ഫാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രിത് ബുമ്രയും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റുമായി പിന്തുണ നല്‍കി. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in