Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മീററ്റില്‍ കൊവിഡ് രോഗികള്‍ക്ക് മരുന്നിന് പകരം പച്ചവെള്ളം കുത്തിവച്ചു ; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ

മീററ്റില്‍ കൊവിഡ് രോഗികള്‍ക്ക് മരുന്നിന് പകരം പച്ചവെള്ളം കുത്തിവച്ചു ; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ
ലഖ്നൗ: കൊവിഡ് രോഗികൾക്കുള്ള റെംഡിസിവിർ ഇൻജക്ഷൻ കരിഞ്ചന്തയിൽ വിൽപന നടത്തി പകരം പച്ചവെള്ളം രോഗികള്‍ക്ക് കുത്തിവച്ച ആശുപത്രി ജീവനക്കാർ പിടിയില്‍. ഉത്തർപ്രദേശിലെ മീററ്റിൽ സുഭ്ഹാർതി മെഡിക്കൽ കോളജിൽ വാർഡ് ബോയ് ആയി ജോലി ചെയ്യുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് നൽകേണ്ട ഇൻജക്ഷനാണ് ജീവനക്കാർ തന്നെ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തിയത്. 25,000 രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ വിൽപ്പന. ആശുപത്രിയിൽ നിന്ന് റെംഡിസിവിർ ഇൻജക്ഷൻ കൈക്കലാക്കുന്ന പ്രതികൾ പകരം വെറും വെള്ളമാണ് രോഗികൾക്ക് കുത്തിവെച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനായി ആശുപത്രിയിലെത്തിയ പൊലീസിനെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ കൊവിഡ് രോഗികൾക്ക് നൽകുന്ന റെംഡെസിവിർ ഇൻജക്ഷനും ആവശ്യക്കാരേറിയിരുന്നു. എന്നാൽ പലയിടത്തും ഇൻജക്ഷൻ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. അതിനിടെയാണ് കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് ഇൻജക്ഷൻ വിൽപന നടത്തുന്നത്.

Related articles

See all
Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in