Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രതിഷേധ ഭീതിയിൽ കേന്ദ്രം; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി

പ്രതിഷേധ ഭീതിയിൽ കേന്ദ്രം; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ (ഒക്ടോബർ 10) ഡൽഹിയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട മുഴുവൻ ട്രെയിനുകളും റദ്ദാക്കി ഇന്ത്യൻ റെയിൽവേ. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അടിയന്തര നടപടിയെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണമെങ്കിലും, പ്രതിഷേധക്കാരെ നഗരത്തിലേക്ക് കടക്കുന്നത് തടയാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന വിമർശനം ശക്തമാണ്.

ഒക്ടോബർ 10-ന് ഡൽഹി റൂട്ടിൽ സർവീസ് നടത്താനിരുന്ന ദീർഘദൂര ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മുൻകൂട്ടി അറിയിപ്പില്ലാതെയുള്ള തീരുമാനത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് പരിഹാരമായി മുഴുവൻ ടിക്കറ്റ് തുകയും റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനും എസ്.ഐ.ആറിനുമെതിരെ മുംബൈയിലും ബെംഗളൂരുവിലും വൻ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച ശേഷമാണ് സി.ജെ.പിയുടെ (CJP) നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ ഒക്ടോബർ 10-ന് പടുകൂറ്റൻ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. ഇടത് വിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.എസ്.എ.പി എന്നിവയും സി.ജെ.പിയുടെ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് എത്തുമെന്ന വിവരത്തെ തുടർന്ന് ഡൽഹി പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ട്രെയിനുകൾ റദ്ദാക്കിയതിന്റെ വിശദവിവരങ്ങളും ഹെൽപ്പ് ലൈൻ നമ്പറുകളും റെയിൽവേ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് വിവരങ്ങൾ പരിശോധിച്ച് സഹകരിക്കണമെന്ന് റെയിൽവേ വക്താവ് അഭ്യർത്ഥിച്ചു.


Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in